ഏഴാം മുദ്ര

ജാലകം

Sunday, August 22, 2010

പ്രതിയുടെ ശരീരം തളര്‍ത്തി ശിക്ഷ

പ്രതിയുടെ ശരീരം തളര്‍ത്തി ശിക്ഷ: സൗദി ജഡ്‌ജി സാധ്യതയാരാഞ്ഞു


കേട്ടിട്ടു ഭയം തോന്നുന്നു.എന്തൊരു ലോകം!


http://mangalam.com/index.php?page=detail&nid=333477&lang=malayalam

ബിവറേജസില്‍ നിന്നുള്ള ആദ്യ റിപ്പോര്ടുകള്‍

ബിവറേജസില്‍ നിന്നുള്ള ആദ്യ റിപ്പോര്ടുകള്‍ക്കായി മലയാളികള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ തന്നെ ആദ്യ സൂചനകള്‍ കിട്ടിതുടങ്ങുമെന്നു കരുതുന്നു. ചാലക്കുടിയിലും കരുനാഗപ്പള്ളിയിലും ഉത്സവ സമാനമായ അവസ്ഥയാണ് ബിവരെജസിന്റെ ഔട്ട്‌ ലെറ്റുകള്‍ക്ക് മുന്നില്‍ കാണാന്‍ കഴിയുന്നത്‌ എന്ന് ഇപ്പോഴും ക്യൂവില്‍ തന്നെ നിന്ന് കൊണ്ട് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍അറിയിക്കുന്നു. ഓണത്തിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടു ജാതി മത ഭേദമില്ലാതെ രാവിലെ തന്നെ അച്ചടക്കത്തോടെ നീണ്ട നിരകള്‍ സൃഷ്ടിച്ചു തങ്ങളുടെ അവകാശം സംരക്ഷിയ്ക്കാന്‍ കൂട്ടത്തോടെ ജനങ്ങള്‍ ഇറങ്ങിയിരിയ്ക്കുന്ന കാഴ്ചയാണ് കേരളത്തില്‍ പൊതുവേ എന്ന് പറയാന്‍ കഴിയും.

Tuesday, August 17, 2010

വിശറിയ്ക്ക് കാറ്റ് വേണോ?

വിശറിയ്ക്ക് കാറ്റ് വേണോ?

കൊല്ലക്കുടിയില്‍ സൂചി വില്‍ക്കണോ?

പ്രണാബിനും അംബാനിയ്ക്കും ഹോം ലോണ്‍ വേണോ?

ഈ കാളുകള്‍ക്കും മെസ്സേജുകള്‍ക്കും അടപ്പിടണോ?


Wednesday, August 11, 2010

സ്വാതന്ത്ര്യദിന സെമിനാര്‍ - തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിയില്‍



തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിയില്‍


വിഷയം : കോടതി വിധികളും പൌരാവകാശവും


ഡോ.സെബാസ്റ്റ്യന്‍ പോള്‍(Ex. M.P)

Adv. അശോക്‌ എം . ചെറിയാന്‍ , (Secretary, Public Library,Ernakulam)

എ. ബി. സാബു, പ്രതിപക്ഷ നേതാവ് , കൊച്ചി കോര്‍പ്പറേഷന്‍

എന്നിവര്‍ പങ്കെടുക്കുന്നു

on

2010 August 15 Sunday 4 PM

ജനാധിപത്യ വ്യവസ്ഥയില്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷണ മതിലാണ് കോടതി എന്നത്രേ സങ്കല്പം. അതിലുപരി സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ ഭരണ രംഗത്ത് പോലും അനുദിനം പിടി മുറുക്കുന്ന പശ്ചാത്തലത്തില്‍ ‍, തീവ്ര വാദവും സങ്കുചിത പ്രാദേശിക വാദവും ജാതിമത ചിന്തകളും വ്യാപകമാകുമ്പോള്‍ പല തലങ്ങളിലും പല തരത്തില്‍ മനുഷ്യാവകാശ ലംഖനങ്ങള്‍ വര്‍ധിച്ചു വരുന്നു.

പൌരാവകാശ സംരക്ഷണത്തില്‍ കോടതികള്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തേണ്ട ഈ വേളയില്‍ ചില കോടതി വിധികള്‍ തന്നെ വിവാദമാവുന്നു എന്നത് ദൌര്‍ഭാഗ്യകരമാണ്. ഇത് സംബന്ധിച്ച് സാമൂഹിക ബോധം ഉണരേണ്ടതുണ്ട്.

സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ നടക്കുന്ന ഈ സെമിനാറിലേയ്ക്ക് താങ്കളെ സാദരം ക്ഷണിയ്ക്കുന്നു.