ഏഴാം മുദ്ര

ജാലകം

Sunday, April 1, 2012

മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിതുറ - ചര്‍ച്ചാ സായാഹ്നം

Thinkers Forum
മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിതുറ
ചര്‍ച്ചാ സായാഹ്നം
2012 ഏപ്രില്‍ 1 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക്
ഗ്രന്ഥശാല ഹാളില്‍

വിഷയം : മതവും രാഷ്‌ട്രീയവും
അവതരണം : ഡോ. എ. എം. ഷിനാസ് (ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ്
കോളേജ്, കോഴിക്കോട് )
പ്രതികരണം : ഫാ. എ . അടപ്പൂര്‍

പ്രിയ സുഹൃത്തെ ,
എല്ലാ കാലത്തും ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ള ഒന്നാണ്
മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം. 95 ശതമാനത്തിലേറെ ജനങ്ങളും
വിശ്വാസികളായിട്ടുള്ള ഈ ലോകത്ത് മതം രാഷ്ട്രീയ വിശ്വാസത്തെ
സ്വാധീനിയ്ക്കുന്നതു സ്വാഭാവികമല്ലേ? അതോ, അധികാരം നിലനിര്‍ത്താന്‍
രാഷ്ട്രീയം മതത്തെ ദുരുപയോഗം ചെയ്യുകയാണോ? സമീപ കാലത്ത് ഏറ്റവുമധികം
ചര്‍ച്ചയ്ക്കു വിഷയീഭവിച്ചിട്ടുള്ള ഈ പ്രശ്നം മഹാത്മാ ഗ്രന്ഥശാലയുടെ
ചര്‍ച്ചാ വേദിയായ തിന്‍കേഴ്സ് ഫോറം ഏപ്രില്‍ ഒന്നിലെ സായാഹ്നത്തില്‍
സംവാദമാക്കുന്നു. സംവാദത്തില്‍ താങ്കള്‍ക്കും പങ്കു ചേരാം, ഉറപ്പായും
വരിക.