ഏഴാം മുദ്ര

ജാലകം

Thursday, December 29, 2011

കാന്‍സര്‍ വിതയ്ക്കുന്നത് അമേരിക്കയോ? - ഹ്യുഗോ ഷാവേസ്





രണ്ടു മാസം മുന്‍പ്, കൈരളി ടിവിയില്‍ ജോലി ചെയ്യുന്ന അനിയനുമായി സംസാരിച്ചിരിയ്ക്കുമ്പോള്‍ ലാറ്റിനമേരിക്കയിലെ കുറെ ഇടതുപക്ഷ നേതാക്കള്‍ക്ക് തുടര്‍ച്ചയായി കാന്‍സര്‍ വരുന്നതിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്തയോ വിവരമോ നെറ്റില്‍ വന്നത് കണ്ടിട്ടുണ്ടോ എന്ന് അവന്‍ ചോദിച്ചു. അവന്‍ ചെയ്യുന്ന പ്രതിവാര വാര്‍ത്താവലോകന പരിപാടിയായ "മാറുന്ന ലോകം" എന്ന പരിപാടിയ്ക്ക് വേണ്ടിയുള്ള ഒരു വാര്‍ത്തയുടെ അന്വേഷണത്തിലായിരുന്നു അവന്‍. .....,. പലര്‍ക്കും കാന്‍സര്‍ ആണ്, ചികിത്സയിലാണ് എന്നൊക്കെയുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു എന്നല്ലാതെ മറ്റൊന്നും തന്നെ ഞാന്‍ ഇതിനെ പറ്റി വായിച്ചിട്ടില്ലായിരുന്നു. ഇങ്ങനെ തുടരെ തുടരെ ചിലര്‍ക്ക് മാത്രം ഈ അസുഖം വരുന്നതിനെ പറ്റി അന്ന് അവന്‍ സംശയം പ്രകടിപ്പിച്ചു. അതിനെ ബേസ്ചെയ്തു ഒരു സ്റ്റോറി ചെയ്താലോ എന്ന് അവനൊരു ആഗ്രഹം ഉണ്ടായിരുന്നു. നിന്റെ ചാനല്‍ ആയതു കൊണ്ട് ആദ്യ സംശയം സി. ഐ . എ. യെ തന്നെ ആയിരിക്കുമല്ലോ അല്ലെ എന്ന് ഞാന്‍ തമാശ പറയുകയും ചെയ്തു. എങ്കിലും സി. ഐ . എ.യുടെ ചരിത്രം നോക്കുമ്പോള്‍ സംശയിക്കാന്‍ വകുപ്പുണ്ട് താനും. കാസ്ട്രോയെ വധിയ്ക്കാന്‍ നോക്കിയ വഴികളെ കുറിച്ച് മാത്രം പ്രതിപാദിയ്ക്കുന്ന ഒരു പുസ്തകം തന്നെയുണ്ട്‌, Executive Action: 634 Ways to Kill Fidel Castroഎന്ന പേരില്‍ . എന്തായാലും പിന്നീട് ആ വാര്‍ത്ത‍ അവന്‍ ചെയ്തില്ല, ആധികാരികത ഇല്ലാതെ വെറും സംശയം എന്ന പേരില്‍ , അതും കൈരളിയില്‍ , ഇതിനെ പറ്റി പ്രോഗ്രാം ചെയ്‌താല്‍ ചിലപ്പോള്‍ പരിഹസിയ്ക്കപ്പെടും എന്ന കാരണത്താല്‍ സംഭവം അന്ന് ഉപേക്ഷിച്ചു.

ആദ്യം ഷാവേസ്, പിന്നെ ലുല സില്‍വ, ദില്‍മ രൂസേഫ്, ഫെര്‍ണാണ്ടോ ലുഗോ , ഇന്നലെ ദാ, ക്രിസ്റ്റിന ഫെര്‍ണാണ്ടസ്.ഇങ്ങനെ നീളുന്നു കാന്‍സര്‍ ബാധിതരുടെ പട്ടിക. ഇന്ന് ഇതാ സാക്ഷാല്‍ ഹ്യുഗോ ഷാവേസ് തന്നെ വെടിപൊട്ടിച്ചിരിയ്ക്കുന്നു. ലാറ്റിനമേരിക്കന്‍ കാന്‍സര്‍ ബാധ ഒരു യു. എസ്. പ്ലോട്ട് ആണോ എന്ന സംശയം അദ്ദേഹം പ്രകടിപ്പിചിരിയ്ക്കുന്നു. താന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല എന്നും ഇക്കാര്യത്തില്‍ തന്റെ കയ്യില്‍ തെളിവൊന്നുമില്ല എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം ബോളിവിയയിലെ ഇവോ മൊറയില്‍സിനും ഇക്വഡോറിലെ റാഫേല്‍ കൊറേയയ്ക്കും സൂക്ഷിച്ചുകൊള്ളാന്‍ ഒരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്‌ .

സി. ഐ. എ. ആണ് സംഘടന, അമേരിക്കയാണ് രാജ്യം, ഈ ലോകം തന്നെയാണ് കളിക്കളം എന്ന ലൈനില്‍ ചിന്തിച്ചാല്‍ ഇതല്ല ഇതിന്റെ അപ്പുറവും വേണമെങ്കില്‍ നടക്കാം. ഏതോ Radioactive poison ക്രമമായി ഉപയോഗിച്ച് ഒരു റഷ്യന്‍ ചാരനെ ലണ്ടനില്‍ വെച്ച് തട്ടിക്കളഞ്ഞു എന്ന ഒരു ആരോപണം വ്ലാദിമിര്‍ പുടിനെതിരെയും ഉയര്‍ന്നു വന്നിരുന്നു എന്നൊക്കെ ആലോചിയ്ക്കുമ്പോള്‍ എന്തും സാധ്യമാണ് ഈ ലോകത്ത് എന്നത് മാത്രം സത്യം.

Sunday, December 4, 2011

COCHIN FILM SOCIETY - TOURING TALKIES FILM FESTIVAL



ചലച്ചിത്ര അക്കാദമിയും, കൊച്ചിന്‍ ഫിലിം സൊസൈറ്റിയും, കൊച്ചിന്‍ കോര്‍പ്പറേഷന്‍ സി- ഹെഡ് (C-HED)ഉം, മഹാരാജാസ് കോളെജ് ഫിലിംക്ലബും സംയുക്തമായി ചേര്‍ന്ന് ഡിസംബര്‍ 5,6,7 തീയതികളില്‍ നടത്തുന്ന Touring talkies - Film festival നാളെ വൈകുന്നേരം തുടങ്ങുന്നു.
Monday , 5.12.2011, 6 P. M. Town Hall, Ernakulam North

Zephyr/ Turkey/100min/Dir. Belma Bas

I am Kalam/ Hindi/89min/Dir. Nila Madhav Pandey


Tuesday, 6.12.2011 (Full day programme)

Screening at Maharajas' College Maharajas College Auditorium

TD Dasan Std VI B - Mohan Raghavan
Walking on the Rail' (Iran),
' Portraits in the sea of lies' (Columbia),
'I am Kalam' on December 6.


Wednesday, 7.12.2011 Town Hall, Ernakulam North


Walking on the Rail/ Iran/76min/Dir. Babak Shirinsefat

Metropolis @ Kolkata/ Bengali/95min/Dir. Suman Mukhopadhyay-

Vertical City/SD/India/34min/Dir. Avijit Mukul Kishore

കൊച്ചിന്‍ ഫിലിം സൊസൈറ്റിയ്ക്ക് വേണ്ടി ഏവര്‍ക്കും സ്വാഗതം


JOIN COCHIN FILM SOCIETY FOR A BETTER FILM CULTURE

Tuesday, November 29, 2011

Howl ( 2010 )- അലന്‍ ഗിന്‍സ്ബര്‍ഗിന്റെ ജീവിതം


ആയിരത്തി തൊള്ളായിരത്തി അന്‍പതുകളിലും അറുപതുകളിലും അമേരിക്കയുടെ രാഷ്ട്രീയ സാമൂഹിക ധൈഷണിക ജീവിതത്തെ ഞെട്ടിയ്ക്കുകയും ഇന്നും ആഴത്തില് സ്വാധീനിയ്ക്കുകയും ചെയ്യുന്ന കവിയാണ് അല്ലന്‍ ഗിന്‍സ്ബര്‍ഗ് ( 1926 – 1997). ഗിന്‍സ്ബര്‍ഗിന്റെ കവിതയെയും വിവാദപരമായ ജീവിതത്തെയും ചിന്തകളെയും പ്രമേയമാക്കുന്ന ചിത്രമാണ് 2010 ല്‍ പുറത്തിറങ്ങിയ Howl (2010 / Dir:Rob Epstein & Jeffrey Friedman) സ്വതന്ത്രചിന്തയുടെയും,വാക്കിന്റെയും, ബീറ്റ് ജനറേഷന്റെയും പ്രഘോഷകനും ശക്തമായ കമ്മ്യുണിസ്റ്റ് - ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള് എടുത്ത കവിയും ആയിരുന്നു ഗിന്‍സ്ബെര്ഗ് . 1955 ല്‍ ഗിന്‍സ്ബര്‍ഗ് എഴുതിയ, ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട, ബീറ്റ് ജനറേഷന്റെ ഏറ്റവും മഹത്തായ കവിത, എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന Howl എന്ന കവിതയും അത് അശ്ളീലമാണ് എന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിചാരണയുമാണ്‌ ഈ ചിത്രത്തിന്റെ കാതല്‍ .

Howl തുടങ്ങുന്നത് ഇങ്ങനെ

"I saw the best minds of my generation destroyed by madness, starving hysterical naked,
dragging themselves through the negro streets at dawn looking for an angry fix,
angelheaded hipsters burning for the ancient heavenly connection
to the starry dynamo in the machinery of night..."

എന്ന് തുടങ്ങുന്ന കവിത ഏതാണ്ട് മുഴുവനായി തന്നെ ഗിന്‍സ്ബെര്ഗ് ഈ ചിത്രത്തില്‍ ആലപിയ്ക്കുന്നുണ്ട് . 1955 ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു ആര്‍ട്ട്‌ ഗാലറിയില്‍ ആണ് ഗിന്‍സ്ബെര്ഗ് തന്റെ കൂട്ടുകാരുടെ മുന്‍പില്‍ ആദ്യമായി ഈ കവിത അവതരിപ്പിയ്ക്കുന്നത് . ആ Gallery Six ആലാപനത്തിന്റെ പുനരാവിഷ്ക്കാരം, ഈ കവിതയുടെ Animated visuals ഉപയോഗിച്ചുള്ള ദ്രിശ്യവല്‍ക്കരണം, പിന്നീട് നടന്ന Court room trial and interviews with Ginsberg എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് സിനിമ ഒരേ സമയം നമ്മോടു communicate ചെയ്യുന്നത് .

Spiderman, 127 Hours എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജെയിംസ്‌ ഫ്രാങ്കോ ആണ് ഗിന്‍സ്ബര്‍ഗിന്റെ വേഷം ചെയ്യൂന്നതു.

Howl എന്ന കവിതയുടെ അതി പ്രശസ്തമായ Footnote ഉം സിനിമയില്‍ ഫ്രാങ്കോയുടെ വികാര തീവ്രമായ ശബ്ദത്തില്‍ ആവിഷ്ക്കരിയ്ക്കപ്പെടുന്നുണ്ട്. ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ ഉപയോഗിയ്ക്കപ്പെടുന്ന "Holy" എന്ന വാക്ക് കൊണ്ട് ഗിന്‍സ്ബെര്ഗ് , നമ്മുടെ പൊതുബോധത്തില്‍ അധമാമെന്നു കരുതുന്നവ ഉള്‍പ്പടെ എല്ലാത്തിനെയും പരിശുദ്ധമായി പ്രഖ്യാപിയ്ക്കുന്നു.


പക്ഷെ, ഒന്ന് പറയാതെ വയ്യ. രണ്ടു മാധ്യമങ്ങള്‍ തമ്മില്‍ ഒരു താരതമ്യം സാധ്യമല്ല എങ്കിലും, ഗിന്‍സ്ബര്‍ഗിന്റെ കവിതയുടെ ശക്തി മുഴുവന്‍ സിനിമയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന് നെഗറ്റീവില്‍ ആയിരിക്കും എന്റെ മറുപടി.

Footnote to Howl

"Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! The world is holy! The soul is holy!
The skin is holy! The nose is holy! The tongue and cock and hand and asshole holy!
Everything is holy! everybody’s holy! everywhere is holy! everyday is in eternity! Everyman’s an angel!
The bum’s as holy as the seraphim! the madman is holy as you my soul are holy!
The typewriter is holy the poem is holy the voice is holy the hearers are holy the ecstasy is holy!...."

ബ്രഹ്മാനന്ദന്‍ -- വ്യക്തിയും ഗായകനും



ബ്രഹ്മാനന്ദന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നാട് കടയ്ക്കാവൂര്‍ . പണ്ട് , അറുപതുകളില്‍ അച്ഛന്റെയും സുഹൃത്തുക്കളുടെയും മുന്കയ്യില്‍ നടത്തിയിരുന്ന ഒരു പാട് നാടകങ്ങളില്‍ ബ്രഹ്മാനന്ദന്‍ വന്നു പാടിയിട്ടുണ്ട്. പിന്നീട് സിനിമയുടെ പ്രശസ്തിയിലേക്കും തിരക്കുകളിലെയ്ക്കും പോയപ്പോഴും അച്ഛനുമായുള്ള ബന്ധം അദ്ദേഹം തുടര്‍ന്നിരുന്നു. വളരെക്കാലം കഴിഞ്ഞു ഒരു ദിവസം തന്റെ ഒരു അയ്യപ്പ ഭക്തി ഗാന കസറ്റുമായി അദ്ദേഹം കിളിമാനൂരില്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. നൂറോളം കാസറ്റുകള്‍ അച്ഛനെ ഏല്‍പ്പിച്ചു. പരിചയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കാന്‍. ആ സമയത്ത് അദ്ദേഹത്തിന് പാട്ടില്‍ നിന്നുള്ള വരുമാനം കുറവായിരുന്നിരിയ്ക്കണം എന്ന് തോന്നുന്നു .അതിനു ശേഷം ഞങ്ങളുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കുറെ പാട്ടുകള്‍ അവിടെയിരുന്നു പാടി. പ്രിയമുള്ളവളെ, താരകരൂപിണി, മാനത്തെ കായലിന്‍ ..ഓരോന്നായി ഇങ്ങനെ വന്നു തുടങ്ങി. ഞങ്ങളുടെ പഴയ പാനസോണിക്കില്‍ അത് റിക്കോഡു ചെയ്തു കൊണ്ട്നിരുന്നു. ഓരോ പാട്ടിനു മുന്‍പും ശേഷവും തന്റെ ഓരോരോ സിനിമാ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ മലയത്തിപെണ്ണ് അപ്പോഴേയ്ക്കും റിലീസ് ആയിരുന്നു. അതിലെ ആ മനോഹരമായ പാട്ട് അദ്ദേഹം ഒന്ന് പാടിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ വിചാരിച്ചിരുന്നു. പക്ഷെ പറയാന്‍ മടി. പടം കണ്ടോ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാല്‍ പിന്നെ പ്രശ്നമാകും ....1989 ല്‍ ഡിഗ്രീ സെക്കണ്ട് ഇയര്‍ പഠിയ്ക്കുമ്പോള്‍ , ചിറയിന്‍കീഴ്‌ ഖദീജയുടെ നയന മനോഹരമായ വെള്ളിത്തിരയില്‍ കളിച്ചു കൊണ്ടിരുന്ന മലയത്തി പെണ്ണിനെ, ആറ്റിങ്ങല്‍ കോളേജില്‍ നിന്നും തീര്‍ഥാടന സ്വഭാവത്തോടെ മാലയിട്ടു ഞങ്ങള്‍ പോയി കണ്ടതൊന്നും വീട്ടില്‍ മിണ്ടാന്‍ പറ്റില്ലല്ലോ. മിണ്ടിയില്ല. നമ്മടെ മനസ്സ് വായിച്ചിട്ടാണോ എന്തോ അദ്ദേഹം തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടു . ഞാന്‍ ട്യുണിട്ട ഒരു പാട്ട് ഉണ്ടെന്നു പറഞ്ഞു അതും പാടി. പ്രശസ്ത ഗായകര്‍ പാട്ടുകള്‍ പാടുന്നത് നേരിട്ട് അടുത്തിരുന്നു കേള്‍ക്കുക എന്നത് വേറൊരു അനുഭവമാണെന്ന് അന്നാണ് ആദ്യം മനസ്സിലായത്‌ .

അന്ന് വീട്ടില്‍ ചിലവഴിച്ച രണ്ടോ മൂന്നോ മണിക്കൂറില്‍ സംഗീതം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംസാര വിഷയം. അദ്ദേഹത്തിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ പറ്റിയും സിനിമാ രംഗത്തെ ഒതുക്കുകളെ പറ്റിയുമൊക്കെ അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം എല്ലാം ചെറു ചിരിയിലൊതുക്കി കൊണ്ട് മിണ്ടാതിരുന്നു. മറ്റൊരാളെ കുറിച്ചും ഉള്ള പരാതിയോ പരിഭവമോ വിദ്വേഷമോ അദ്ദേഹം അന്ന് ഞങ്ങളോട് പ്രകടിപ്പിച്ചില്ല എന്നത് ഞാന്‍ ഇപ്പോള്‍ ഒരു വിസ്മയത്തോടെയാണ് ഓര്‍ക്കുന്നത്. ഇന്നത്തെ സിനിമാരംഗത്തും സംഗീതരംഗത്തും ഉള്ള പടല പിണക്കങ്ങളും തമ്മിലടികളും പാര വെയ്പ്പുകളും നിരന്തരം മാധ്യമങ്ങളിലൂടെ കണ്ടു ജീവിയ്ക്കുന്ന നമുക്ക് ബ്രഹ്മാനന്ദന്‍ ഒരു പാഠമാണ്, മാതൃകയാണ് . ബ്രഹ്മാനന്ദന്‍ ഒരു തോല്‍വിയായിരിക്കാം , പക്ഷെ പലതും,പലരും കണ്ടു പഠിയ്ക്കേണ്ട ഒരു മഹത്തായ തോല്‍വി.

എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ബ്രഹ്മാനന്ദന്‍ ഗാനം ഇതാണ്

Wednesday, November 23, 2011

ശ്രീ. സലിം അഹമ്മദുമായി ഒരു ചര്‍ച്ചാ സായാഹ്നം


ഓര്‍ത്തിക് ക്രിയേറ്റിവ് സെന്ററും കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ചേര്‍ന്ന്

സംഘടിപ്പിയ്ക്കുന്നു

ആദാമിന്റെ മകന്‍ അബു എന്ന മലയാള സിനിമയുടെ സംവിധായകന്‍
ശ്രീ. സലിം അഹമ്മദുമായി ഒരു ചര്‍ച്ചാ സായാഹ്നം

@

നാണപ്പാ ആര്‍ട്ട്‌ ഗാലറി , കാരിക്കാമുറി ക്രോസ് റോഡ്‌ ,എറണാകുളം സൌത്ത് ,

Wednesday, 23.11.2011at 6 P.M.

Tuesday, November 15, 2011

കൊച്ചിന്‍ ഫിലിം സൊസൈറ്റി -- നവംബര്‍ പ്രോഗ്രാം - പഥേര്‍ പാഞ്ചാലി ( With മലയാളം സബ് ടൈറ്റിലുകള്‍ )



DIr: സത്യജിത് റായി

1955, India. 115 min, B/W, Bengali

മലയാളം സബ് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി പഥേര്‍ പാഞ്ചാലിയുടെ പ്രദര്‍ശനം കൊച്ചിന്‍ ഫിലിം സൊസൈറ്റി ഒരുക്കുന്നു. നാളെ വൈകിട്ട് 6 മണിയ്ക്ക് എറണാകുളം Y. M. C. A. ഹാളില്‍ വെച്ച്. കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ. പി. എന്‍. വേണുഗോപാലാണ് സബ് ടൈറ്റിലുകള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. കുറസോവയുടെ റാഷമോണിന്റെയും സബ്ടൈറ്റിലുകള്‍ അദ്ദേഹം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Date: Wednesday, 16-11-2011 Time:6 pm
Venue: Y.M.C.A HALL,
NEAR SHENOY'S JUNCTION, CHITTOOR ROAD, ERNAKULAM

Tuesday, October 18, 2011

റാഷമോണ്‍ (With മലയാളം സബ് ടൈറ്റിലുകള്‍ ) - കൊച്ചിന്‍ ഫിലിം സൊസൈറ്റി


October programme

date: 19-10-2011 Time:6 pm
Venue: Y.M.C.A HALL,
NEAR SHENOY'S JUNCTION, CHITTOOR ROAD, ERNAKULAM Rashomon
WITH MALAYALAM SUBTITLE

Director: Akira Kurosawa

1950/Japan /Japanese /88 min /Black and White


ലോക സിനിമാ ചരിത്രത്തിലെ വിസ്മയങ്ങളില്‍ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്ന റാഷമോണ്‍ , കൊച്ചിന്‍ ഫിലിം സൊസൈറ്റി വീണ്ടും പ്രദര്‍ശിപ്പിയ്ക്കുന്നു. മലയാളം സബ് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം എന്നതാണ് ഇത്തവണത്തെ സവിശേഷത. കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ. പി. എന്‍. വേണുഗോപാലാണ് സബ് ടൈറ്റിലുകള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. സത്യജിത് റായിയുടെ പഥേര്‍ പഞ്ചാലിയുടെയും സബ് ടൈറ്റിലുകള്‍ അദ്ദേഹം മലയാളത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.


Writers:Ryûnosuke Akutagawa (stories),Akira Kurosawa , Shinobu Hashimoto

Stars: Toshir; Mifune, Masayuki Mori, Machiko Ky Takashi Shimura, Minoru Chiaki

Music by Fumio Hayasaka Cinematography Kazuo Miyagawa

Editing by Akira Kurosawa

Thursday, September 29, 2011

Cochin Film Society - An Evening with Kumar Shahani

COCHIN FILM SOCIETY
in association with
ORTHIC CREATIVE CENTRE

INVITING YOU FOR

AN EVENING WITH
KUMAR SHAHANI
ON
30 SEPTEMBER 2011, FRIDAY,
5 PM


@
NANAPPA ART GALLERY,
KARIKKAMURI CROSS ROAD,
ERNAKULAM, COCHIN-11.



-INVITATION OPEN TO ALL-.


JOIN COCHIN FILM SOCIETY FOR A BETTER FILM CULTURE..

Sunday, September 25, 2011

ആജാരെ നിന്ദിയ - വാണി ജയറാം - ഭാസ്കര്‍ ചന്ദവര്‍കാര്‍ - മായാദര്‍പ്പണ്‍ (1972) - കുമാര്‍ ഷഹാനി



ഒന്നോ രണ്ടോ മാസം മുന്‍പ് ടി വി ചാനലുകള്‍ മാറ്റി നോക്കി ഇരിയ്ക്കുന്നതിന്നിടയില്‍ ഏതോ ചാനലില്‍ വാണി ജയറാം അതിഥിയായി വന്ന ഒരു പരിപാടി നടക്കുന്നു. അതിന്റെ ഒടുവില്‍ എന്തെങ്കിലും പാടണം എന്ന അഭ്യര്‍ത്ഥന വന്നപ്പോള്‍ അവര്‍ പാടിയ ഒരു പാട്ട് എന്നെ ഇത്രയും കാലം ഹോണ്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. അത് കൊണ്ട് ഈ പോസ്റ്റ്‌.

ഏതോ അജ്ഞാതമായ സ്ഥലത്ത് നിന്നും ഒഴുകി വന്നു, ഹൃദയത്തില്‍ കൂടി കടന്നു, അവിടെ തങ്ങി നിന്ന്, ഒടുവില്‍ നേര്‍ത്തു നേര്‍ത്തു അവസാനിയ്ക്കുന്ന ഒരു പാട്ട്. രണ്ടോ മൂന്നോ വരി മാത്രമേ അവര്‍ അന്ന് പാടിയുള്ളൂ. ഏതു പടത്തിലെതെന്നോ, ആരു കമ്പോസ് ചെയ്തുവെന്നോ എന്നൊന്നും അന്ന് അറിയാന്‍ കഴിയാത്ത ഒരു പാട്ട്. കുറെ ശ്രമിച്ചു നോക്കിയെങ്കിലും ഗൂഗിളമ്മച്ചി പോലും എനിയ്ക്ക് മുന്നില്‍ വാതില്‍ തുറന്നില്ല. കഴിഞ്ഞ ദിവസം കുമാര്‍ ശഹാനിയുടെ കുസാറ്റ് സന്ദര്‍ശനവുമായി ചേര്‍ത്ത് വെച്ച് അദ്ദേഹത്തിന്റെ 'മായാദര്‍പ്പണ്‍ ' എന്ന സിനിമ കാണാനിടയായി. അപ്പോള്‍ അതാ വരുന്നു, ഈ പാട്ട്, സിനിമയുടെ തുടക്കത്തില്‍ തന്നെ. അതില്‍ പിന്നെ എത്ര തവണ, ഇത് വരെ ഈ പാട്ട് കേട്ട് എന്നറിഞ്ഞു കൂടാ. ഭാസ്കര്‍ ചന്ദവര്‍കാര്‍ എന്ന ജീനിയസിന്റെ സംഗീതത്തില്‍ വാണി ജയറാം പാടിയ ഈ പാട്ട് അധികമാരും ശ്രദ്ധിയ്ക്കാതെ പോയതില്‍ അത്ഭുതം തോന്നുന്നു. പിന്നെ, അവഗണന വാണിയമ്മയുടെ സംഗീത ജീവിതത്തില്‍ പുത്തന്‍ സംഗതിയല്ല എന്ന് തോന്നുന്നു. ഒരൊറ്റ തവണ പോലും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡു അവര്‍ക്ക് കൊടുക്കാതെ നമ്മളും അവരെ ആദരിച്ചിട്ടുണ്ടല്ലോ!!
യൂടൂബിലും ഇത് ചേര്‍ത്തിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ

Kumar Shahani at CUSAT


A week with Kumar Shahani - Theatre / Lectures | interactions | training camps |screening films

Kumar Shahani, one of the most important filmmakers working in India today, will visit Kerala in the last week of September. TheDepartment of Youth Welfare, Cochin University of Science andTechnology have invited him to the state under the eruditeprogramme of the Government during 24th – 30th September 2011 tothe Cochin University of Science and Technology campus.

Kumar Shahani is a filmmaker who has been able to carve an aestheticpath and create a new cinematic language that is very much his ownand as iconoclastic as his colleague, Mani Kaul. The two of them arelargely responsible for the development of the 'New Indian Cinema' orthe 'Indian New Wave' in creating an avant-garde cinema whoseideology was vastly different from the aesthetics of mainstreamcinema as it was prevalent then.During the period of visit, he will be taking sessions on theatre/filmsfor students and scholars, interacting with students, scholars, theatreactivists, actors and directors across the state. The detailedprogramme will be available in the website of the Department ofYouth welfare, Cochin University of Science and Technology,www.welfarecusat.org. Individuals and groups, who are interested toparticipate in the programmes are requested to contact Dr. P.K Baby,Director, Students Welfare, Cochin University of Science andTechnology via email, welfarecusat@gmail.com or phone, 04842577354.


Public Lectures
Seminars
Theatre
Performances
Classical dance
Presentations
Interaction with Scholars
Live Music

Thursday, August 4, 2011

സിനിമാ പ്രദര്‍ശനം - എലിപ്പത്തായം (മുപ്പതാം വാര്‍ഷികം )




മഹാത്മാ ഫിലിം ക്ലബ് -- മഹാത്മാ ലൈബ്രറി,തൃപ്പൂണിത്തു

2011 ആഗസ്റ്റ്‌ 7 ഞായര്‍ വൈകുന്നേരം 5 മണിയ്ക്ക്

സിനിമാ പ്രദര്‍ശനം

"എലിപ്പത്തായം"

പ്രഭാഷണം : ശ്രീ . വി . സി . ഹാരിസ്







ചിത്രത്തിന് കടപ്പാട് : www.dvdbeaver.com

Tuesday, February 22, 2011

Cochin Film Society - Best of IFFK 2010 Film Festival





23-24 February at EMS Memorial Town Hall Ernakulam

in association with

C-hed, Corporation of Cochin & Kerala Chalachitra Academy Trivandrum



23.2.2011-Wednesday


4 PM - Riding the stallion of a dream- Girish Kasaravalli

5 PM - Between Light and shadows (Documentary on

Mankata Ravivarma)

6.30 PM - Portraits in a sea of lies - Carlos Gaviria


24.2.2011--Thursday


4 PM- How I ended this summer -- Alexei Popogrebski

6 PM - Chithrakkuzhal - Majeed Gulistan

8 PM -- Wine - Diego Fried

Saturday, February 19, 2011

ചര്‍ച്ചാസായാഹ്നം - മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിത്തുറ


തിങ്കെഴ്സ് ഫോറം
മഹാത്മാ ഗ്രന്ഥശാല,
തൃപ്പൂണിത്തുറ

ഫെബ്രുവരി 20 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക്

മഹാത്മാ ഗ്രന്ഥശാല ഹാളില്‍

ചര്‍ച്ചാസായാഹ്നം

വിഷയം: വിശ്വാസവും സമൂഹവും

അവതരണം : യു. കലാനാഥന്‍
പ്രസിഡന്റ്, കേരള യുക്തിവാദി സംഘം

മനുഷ്യനോളം പഴക്കമുണ്ട് വിശ്വാസത്തിനും. തന്നില്‍ തന്നെയുള്ള വിശ്വാസമാണ് മനുഷ്യനെ ആധുനികനാക്കിയത്. ശാസ്ത്ര സത്യങ്ങളില്‍ വിശ്വാസമില്ലായിരുന്നു എങ്കില്‍ മനുഷ്യന്‍ ആഴിയുടെ ആഴങ്ങളിലെയ്ക്കും ചന്ദ്രനിലേക്കും കുതിയ്ക്കുകയില്ലായിരുന്നു. വിശ്വാസത്തിനു ശാസ്ത്രീയമായ പിന്‍ബലം വേണമെന്നത് ആധുനികമായ കാഴ്ചപ്പാടാണ്. പരിമിത സാഹചര്യങ്ങളില്‍ ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിയാത്തിടത്തു യുക്തിയാണ് പ്രധാന ആയുധം. യുക്തിഭദ്രമല്ലാത്ത വിശ്വാസം അന്ധവിശ്വാസമാണ്. ശാസ്ത്രം ഏറ്റവുമധികം പ്രചരിപ്പിയ്ക്കപ്പെടുന്ന, ഉപയോഗപ്പെടുത്തുന്ന, ഇക്കാലത്ത് അന്ധവിശ്വാസവും വര്‍ദ്ധിയ്ക്കുന്നു എന്നത് ഒരു വിരോധാഭാസമാണ്. കേവലം വ്യക്തിസ്വാതന്ത്ര്യതിനപ്പുറത്തു സമൂഹപുരോഗതിയെ പിന്നോട്ടടിപ്പിയ്ക്കുന്ന ഒന്നായി വിശ്വാസവും അന്ധവിശ്വാസവും മാറുമ്പോള്‍ നമുക്ക് നിശബ്ദരായിരിയ്ക്കാന്‍ കഴിയുമോ?

Friday, February 11, 2011

മഹാത്മാ സാഹിത്യ സമിതി, മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിതുറ


2011 ഫെബ്രുവരി 12 ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക്

മഹാത്മാ ഗ്രന്ഥശാല ഹാളില്‍

പുസ്തക സന്ധ്യ

1. ദൂരക്കാഴ്ചകള്‍ --- ഡോ. കെ . ജി. പൗലോസ്
പ്രകാശനം : പ്രൊഫ. എം. കെ. സാനു
സ്വീകരണം : എം. ഗോപിനാഥന്‍ നായര്‍

ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവും ഇടകലര്‍ന്ന് നില്‍ക്കുന്ന യാത്രാ ഗ്രന്ഥം. അല്‍ബേര്‍ കമ്യുവും സിസിഫസും നാരാണത്തുഭ്രാന്തനും നോത്രദാം പള്ളിയും മോണ ലിസയുടെ പുഞ്ചിരിയും പാരീസ് മ്യുസിയവും ഒക്കെ നമുക്ക് മുന്നില്‍ അറിവും ആത്മാവും ആയി പ്രത്യക്ഷപ്പെടുന്നു

2. കലുഷം --- വി. ആര്‍ . രാമകൃഷ്ണന്‍
പ്രകാശനം: കുരീപ്പുഴ ശ്രീകുമാര്‍
സ്വീകരണം : ഡോ. കെ . ജി. പൗലോസ്

കേരളീയ ഗ്രാമീണ മനസ്സില്‍ നിന്നും ഒഴുകി എത്തുന്ന സൂചകങ്ങളും ചിഹ്നങ്ങളും ഈണങ്ങളും പ്രാചീന കാവ്യ സംസ്കാരവുമാണ്‌ ഈ രചനകളുടെ ഭാവതലത്തില്‍ .

തുടര്‍ന്ന്

കാവ്യചര്‍ച്ച -- ഡോ . പ്രസന്ന രാജന്‍ , വേണു വി. ദേശം

കാവ്യാലാപനം : ശെല്‍വരാജ്

Friday, January 21, 2011

ജനുവരിയുടെ ഓര്‍മ്മ -- സ്മൃതിവന്ദന സായാഹ്നം




2011 ജനുവരി 23 ഞായറാഴ്ച 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍


പലപ്പോഴായി നമ്മെ വിട്ടു പിരിഞ്ഞ സുമനസ്സുകളായ പ്രതിഭാ സാന്നിധ്യങ്ങളുടെ സ്മരണയ്ക്ക് അഞ്ജലികള്‍ അര്‍പ്പിയ്ക്കുവാനും അവരുടെ ചൈതന്യ ദീപ്തമായ സംഭാവനകളെ അടയാളപ്പെടുത്തുവാനുമായ് 'സ്മൃതിധാരയുടെ'(ശ്രീ.ജോണ്‍ പോള്‍ ) സഹായത്തോടെ തൃപ്പൂണിതുറ മഹാത്മാ ലൈബ്രറി വേദിയൊരുക്കുന്നു.


പ്രേംനസീറിന്റെ ഓര്‍മ്മയ്ക്ക്‌ സംവിധായകന്‍ മോഹനും

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഓര്‍മ്മയ്ക്ക്‌ ഡോ. കെ. ജി. പൌലോസും

എം. ഗോവിന്ദന്റെ ഓര്‍മ്മയ്ക്ക്‌ പ്രൊഫ. തോമസ്‌ മാത്യുവും

ജി. ശങ്കരപ്പിള്ളയുടെ ഓര്‍മ്മയ്ക്ക്‌ ടി.എം അബ്രഹാമും

ഭരത് ഗോപിയുടെ ഓര്‍മ്മയ്ക്ക്‌ പ്രൊഫ. എ ചന്ദ്രദാസനും

കലാമണ്ഡലം ഹൈദരാലിയുടെ ഓര്‍മ്മയ്ക്ക്‌ ഫാക്റ്റ് പദ്മനാഭനും

വി. കെ. എന്റെ. ഓര്‍മ്മയ്ക്ക്‌ പ്രൊഫ. സി. ആര്‍ . ഓമനക്കുട്ടനും

പി. പദ്മരാജന്റെ ഓര്‍മ്മയ്ക്ക്‌ ജോണ്‍ പോളും

വാക്കുകള്‍ കൊണ്ട് പ്രണാമം അര്‍പ്പിയ്ക്കുന്നു

അധ്യക്ഷന്‍ :ശ്രീ. എഴാച്ചേരി രാമചന്ദ്രന്‍

ഏകോപനം: ശ്രീ. ജോണ്‍ പോള്‍


തുടര്‍ന്ന് കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിയ്ക്കുന്നു

Wednesday, January 19, 2011

മകരവിളക്ക് കൊളുത്താന്‍ വൈകിയോ?



മകരവിളക്കിന്റെ പിറ്റേ ദിവസം പീപ്പിള്‍ ചാനലിലെ വാര്‍ത്തയില്‍ എ. ഡി. ജി. പി. ശ്രീ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു ഇത്തവണ വിളക്ക് കണ്ടത് (കൊളുത്തിയത് ) കുറെ താമസിചാണെന്നും അതും ഈ ദുരന്തത്തിന് കാരണമായെന്നും. കൊളുത്താന്‍ വൈകിയെങ്കില്‍ അത് ഗുരുതരമായ വീഴ്ച തന്നെ. കാരണം വഞ്ചനയില്‍ ചതി പാടില്ല. കൊളുത്താന്‍ പോയ അണ്ണന്മാര്‍ അടിച്ചു എവിടെയെങ്കിലും കിടന്നു കാണും. ആളുകള് ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന വിഷമത്തില്‍ ഭ്രാന്തായി പോയി കാണും. എന്തായിരിക്കാം യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്? മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മൂടി വെയ്ക്കുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണം.

Tuesday, January 18, 2011

ഇന്റര്‍വ്യൂ ദുരന്തം





ജയ്‌ഹിന്ദ്‌ ചാനലില്‍ ശ്രീ. കെ. പി. മോഹനന്‍, ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനെ ഇന്റര്‍വ്യൂ ചെയ്തിരിക്കുന്നു. ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ട്രാജടി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിയ്ക്കാം. അളിഞ്ഞ സാഹിത്യവും പിന്നെ വായില്‍ തോന്നിയതും ഒക്കെ വെച്ച് മോഹനന്‍ അടിച്ചു വിടുന്നു. സ്വാഭാവികമായി ഏറ്റവും കൂടുതല്‍ സംസാരിച്ചതും അദ്ദേഹം തന്നെ.

അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു ചോദ്യം, അത് ഏകദേശം ഇങ്ങനെ: അങ്ങ് സിനിമയെടുക്കുമ്പോള്‍ ചാഞ്ഞും, ചരിഞ്ഞും, കിടന്നും, ജ്യാമിതീയ രീതികളിലൊക്കെ (എന്തരോ എന്തോ) ഈ ക്യാമറ എടുത്തു വെയ്ക്കാനും ഒക്കെ ഉള്ള ശാരീരിക സ്ഥിതിയൊക്കെ ഇപ്പോള്‍ എങ്ങനെ? ചോദ്യം ചോദിച്ചു വരുമ്പോള്‍ തന്നെ മോഹന്ജിയ്ക്ക് മനസ്സിലാവുന്നുണ്ട് അത് പാളി എന്ന്.അടൂര്‍ ഉള്ളില്‍ ഞെട്ടികാണുമെന്നു ഉറപ്പു.

അടൂര്‍ ചിരിച്ചു കൊണ്ട് പറയുന്നു: "ഇപ്പോഴും വലിയ കുഴപ്പം ഒന്നുമില്ല."

തൊട്ടടുത്ത ചോദ്യം, "പച്ചക്കറി.. വെജ് ആണോ"?

ബന്ധമില്ലാതെ വരുന്ന ചോദ്യങ്ങളില്‍ അടൂര്‍ പതറി. അത് മോഹനനും മനസ്സിലായി.അടുത്ത അഞ്ചു സെക്കണ്ട് പിന്നെ അദ്ദേഹത്തിന് ചോദ്യമൊന്നും വരുന്നില്ല. വീണ്ടും കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്യം എടുത്തു ചാമ്പി അഭിമുഖം അവസാനിപ്പിയ്ക്കുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞു അടൂര്‍ എണീച്ചു കവാലം നോക്കി ഒന്ന് പറ്റിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി എന്താണെന്ന് മോഹനന്‍ അറിഞ്ഞേനെ.

മകര വിളക്കും മകര ജ്യോതിയും

മകര വിളക്കും മകര ജ്യോതിയും രണ്ടാണെന്ന് ഒക്കെ പറഞ്ഞു പഠിപ്പിയ്ക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ള ചില കക്ഷികള്‍ കുറച്ചു കാലം മുമ്പ് മാത്രമാണ് ഇറങ്ങിയത്. ഇപ്പോള്‍ നില്ക്കകള്ളിയില്ലാതെ വന്നപ്പോള്‍ മാത്രമാണ് ഈ വിശദീകരണങ്ങള്‍ വന്നു തുടങ്ങിയത്. പണ്ടൊന്നും ഇതൊന്നും കണ്ടിട്ടില്ല. ഇനി തുറന്നു പറഞ്ഞെ പറ്റൂ. നാഷണല്‍ മീഡിയ വരെ എടുത്തു അലക്കി തുടങ്ങി. കഴിഞ്ഞ ദിവസം ഒരു തെലുഗു ചാനലില്‍ ചര്‍ച്ച.വിഷയം ഇത് തന്നെ. പൊന്നമ്പല മേടിലെ ആ കര്‍പ്പൂരതറയുടെ ചിത്രങ്ങള്‍ ഒക്കെ കാണിച്ചായിരുന്നു പ്രോഗ്രാം. ഭാഷ എനിയ്ക്ക് അറിഞ്ഞു കൂടെങ്കിലും ഒരു കാര്യം മനസ്സിലായി. അവര്‍ക്കും ഇത് തട്ടിപ്പാണെന്ന് പിടികിട്ടിതുടങ്ങിയിട്ടുണ്ട്.




Monday, January 17, 2011

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്




ചെറുകഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശ്രീ. ഇ. പി. ശ്രീകുമാറിന് ( മുന്‍ പ്രസിഡന്റ്, മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ) അഭിനന്ദനങ്ങള്‍