ഏഴാം മുദ്ര

ജാലകം

Wednesday, December 22, 2010

മഹാത്മാ ഫിലിം ക്ലബ് - വിന്റര്‍ ഫിലിം ഫെസ്റ്റിവല്‍




2010 ഡിസംബര്‍ 26,27,28,29,30 തീയതികളില്‍
കലാമണ്ഡലം രാമു ഹാള്‍, മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ

26.12.2010 5 മണിയ്ക്ക്
ഉദ്ഘാടനം:
കെ. ജി. ജോര്‍ജ് , ചെയര്‍മാന്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍

സംവാദം:
ചലച്ചിത്ര മേളകളുടെ വര്‍ത്തമാനകാല പ്രസക്തി
പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നയിയ്ക്കുന്നു

ആശംസ: രവീന്ദ്രന്‍, ചലച്ചിത്ര നടന്‍

ചിത്രങ്ങള്‍ :

ബ്രത് ലെസ്സ് -- ഗോദാര്‍ദ്‌
ഫോര്‍ മിനിറ്റ്സ് -
ക്രിസ് ക്രോസ്
നിഴല്‍ക്കുത്ത് -
അടൂര്‍ ഗോപാലകൃഷ്ണന്‍
അജാമി -
സ്കാന്ദര്‍ കോപ്ടി & യരോണ്‍ ഷാനി
എ പ്രോഫറ്റ് - ജാക്വെസ് ഓദിയാര്ദ്

Friday, December 10, 2010

ഉസ്താദ് ജനാര്‍ദ്ദനന്‍ സ്മരണ -മഹാത്മാ ലൈബ്രറി



പ്രതിഭയുടെ തങ്ക തിളക്കം കൊണ്ട് അനുഗ്രഹിയ്ക്കപ്പെട്ടവര്‍ ആയിട്ട് പോലും ലോകമറിയാതെ പോയ ഒരു പാട് കലാകാരന്മാരെ നമുക്കറിയാം. നമ്മുടെ ചുറ്റും ഉള്ള, എന്നാല്‍ നമ്മള്‍ അറിയാതെ കടന്നു പോകുന്നവര്‍. സൌഹൃദത്തിനും സ്നേഹത്തിനും മദ്യത്തിനും മാത്രം കീഴ്പ്പെടുത്താന്‍ കഴിയുന്നവര്‍ . അവരെ നമ്മള്‍ ചിലപ്പോള്‍ പേടിയോടെ അകറ്റി നിര്‍ത്തും. നമ്മുടെ തന്നെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുമല്ലോ എന്നത് മാത്രമാണ് നമ്മുടെ ഭയം.

ഉസ്താദ് ജനാര്‍ദ്ദനന്‍ അങ്ങനെ ഒരാളായിരുന്നു

തബലയിലായിരം ദേശാടക പ്പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകീ

എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് 'ഗസല്‍' എന്ന കവിതയില്‍. അതിന്റെ നേരനുഭവം ഈ മനുഷ്യന്റെ വിരലുകള്‍ കാട്ടിത്തന്നിരുന്നു.

മദ്യവും സൌഹൃദവും തബലയും സംഗീതവും മാത്രം ആസ്വദിച്ച ഒരാള്‍.... തൃപ്പൂണിതുറയിലെ കലാസ്നേഹികള്‍ക്ക് ഉസ്താദിന്റെ ഓര്‍മ്മ പുതുക്കാനുള്ള ഒരു സായാഹ്നം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മഹാത്മാ ലൈബ്രറിയും ചേര്‍ന്നൊരുക്കുന്നു

Monday, December 6, 2010

ഈ കോസ്മോകി കവചങ്ങള്‍ എന്നാലെന്താ?




തട്ടിപ്പിന്റെ പുതിയ അവതാരമായി ഇതാ കോസ്മോകി ദ്വാദശ രുദ്രാക്ഷ കവചങ്ങള്‍ -- ഇപ്പോള്‍ ഉത്സവം നടക്കുന്ന തൃപ്പൂണിതുറ അമ്പലത്തിന്റെ അടുത്ത് നിന്നും കിട്ടിയ നോട്ടീസ്. കേരളം വളരുന്നതിന്റെ മികച്ച മാതൃകകള്‍ അനുദിനം വന്നു കൊണ്ടിരിയ്ക്കുന്നത് കാണൂ.

കുബേര്‍ കുഞ്ചി, ഐശ്വര്യ ലക്ഷ്മി വലംപിരി ശംഖ്, മാന്ത്രിക ഏലസുകള്‍, ധനാകര്‍ഷണ യന്ത്രങ്ങള്‍, ശത്രു നിഗ്രഹ ഏലസ്സുകള്‍, ഹൈക്കുലുസ്സിഹാം , സന്തോഷ് മാധവന്‍, തോക്ക് സ്വാമി, അമ്മതായ, സുവിശേഷ മഹായോഗങ്ങള്‍ , രോഗശാന്തി തട്ടിപ്പുകള്‍ ...

... ഇക്കൂട്ടത്തിലെയ്ക്കിതാ പുതിയ ഒരു നിര കവചങ്ങള്‍ . കേരളത്തിന്റെ എല്ലാ മേഖലകളും ഉള്ള സമഗ്ര പുരോഗതിയാണ് കോസ്മോകിക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണു നോട്ടീസില്‍ നിന്നും വ്യക്തമാകുന്നത് !

എല്ലാവരും കൂടി ഉണ്ടാക്കിക്കൊണ്ട് വരുന്ന ആ കേരള മോഡല്‍ കണ്ടോ,
എന്റെയും, നിങ്ങളുടെയും ദൈവതിന്റെയുമൊക്കെ ആ സ്വന്തം നാട് എത്ര മനോഹരം, എത്ര മാതൃകാപരം !

കഷ്ടം, കേഴുക പ്രിയ നാടേ!!!

Sunday, November 28, 2010

ഏറ്റവും ജീവിത ഗന്ധിയായ വരികള്‍ !

അടച്ചിട്ടും അടച്ചിട്ടും ജന്മത്ത്‌ തീരാത്ത
മുടിഞ്ഞ ലോണുകളേ
എന്റെ നാല് സെന്റിലെ പ്ലാവിന്റെ കൊമ്പത്ത്
ഒരു മുഴം കയറില്‍ ഞാന്‍ തൂങ്ങിക്കോട്ടേ
ആഹാഹ ഓഹോഹോ ആഹാഹ ആ ആ ആ ...

( നീലഗിരിയുടെ സഖികളേ എന്ന മട്ടില്‍ )

കൈരളി ടി വി യിലെ ഒരു റിയാലിറ്റി ഷോയില്‍ കേട്ടതാണ്. ആര് എഴുതി, ആര് പാടി എന്നൊന്നും അറിയില്ല. മുഴുവന്‍ കേട്ടതുമില്ല.

Saturday, November 27, 2010

വനിതാ താലിബാനിസം!



കൊച്ചി സര്‍വകലാശാലയിലെ വനിതാ സംഘടനയായ കൊച്ചിന്‍ യൂനിവേര്‍സിറ്റി വിമന്‍സ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്, യൂണിവേര്സിറ്റി കാമ്പസില്‍ കഴിഞ്ഞ പതിനഞ്ചില്‍ അധികം വര്‍ഷങ്ങളായി നില നിര്‍ത്തിയിരുന്ന 'സാഗരകന്യക' എന്ന ഹരിത ശില്‍പ്പം വെട്ടി വികൃതമാക്കി. കാനായി കുഞ്ഞിരാമന്റെ യക്ഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു യൂണിവേഴ്സിറ്റിയിലെ തന്നെ തോട്ടക്കാരന്‍ ആയിരുന്ന ശ്രീ. വര്‍ഗീസ്‌ ആണ് പച്ചപ്പുല്ലില്‍ നിന്നും സുന്ദരമായ ഈ ശില്‍പ്പത്തിനു രൂപം കൊടുത്തത്. പെന്‍ഷന്‍ ആകുന്നതു വരെ അദ്ദേഹം തന്നെ അത് പരിപാലിയ്ക്കുകയും ചെയ്തു വന്നിരുന്നു.


2002 ഇല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൌണ്ടില്‍ അശ്ലീലമായ പടങ്ങളോ, ശില്‍പ്പങ്ങളോ വെയ്ക്കാന്‍ പാടില്ല എന്ന ന്യായം ഉപയോഗിച്ചാണ് വനിതാ സംഘടന ഈ പരാതി കൊടുത്തത്. ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യം ഒരു കലാസൃഷ്ടിയിലെ അശ്ലീലം കണ്ടുപിടിയ്ക്കുന്ന ജോലി ആരാണ് ചെയ്യേണ്ടത് എന്നാണ്. ഒരു വനിതാ സംഘടനയിലെ കുറച്ചു ആളുകള്‍ക്ക് തോന്നുമ്പോള്‍ മാത്രം അശ്ലീലം ഉണ്ടാവുമോ ?

കേരളത്തില്‍ വ്യാപകമായി വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ മുന്തിയ രൂപം ആണ് ഇവിടെ കാണുന്നത്. ഇഷ്ടമാവാത്തത് എന്തായാലും -- സിനിമ, നാടകം, പുസ്തകം, ചിത്രങ്ങള്‍, വേറിട്ട അഭിപ്രായം, പുതിയ ചിന്ത -- എന്തായാലും അതിനെ നശിപ്പിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് / നശിപ്പിച്ചു കൊണ്ട് നേരിടുക എന്നത് കേരളത്തിന്‌ ചേര്‍ന്നതല്ലെങ്കിലും, ഇപ്പോള്‍ കണ്ടുവരുന്നത് അത് തന്നെയാണ്. തങ്ങളുടെ ഇടുങ്ങിയ മഞ്ഞ കണ്ണുകളിലൂടെ മാത്രം എന്തിനെയും നോക്കിക്കണ്ട്‌ വിധി പ്രസ്താവിയ്ക്കുന്ന ഫാസിസ്റ്റ് രീതികള്‍ക്ക് , ഒരു സ്ത്രീ സംഘടനയും തങ്ങളുടേതായ സംഭാവന നല്‍കിയിരിക്കുന്നു.

എന്തായാലും, ഇതിനെതിരെ ശകതമായിട്ടുള്ള പ്രതികരണം ആണ് ഉയര്‍ന്നു വന്നത്. കുസാറ്റിലെ തന്നെ ഉദ്യോഗസ്ഥ ആയ പ്രശസ്ത കഥാകൃത്ത്, പ്രിയ എ . എസ്. അടക്കമുള്ളവരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ ശില്‍പ്പം നശിപ്പിയ്ക്കപ്പെട്ടത്‌.

കുസാറ്റില്‍ തന്നെ ജോലി ചെയ്യുമ്പോഴും, ഈ കൃത്യം തടയാന്‍ ആവാതെ പോയതില്‍ ശില്‍പ്പിയും സഹപ്രവര്‍ത്തകനും ആയ വര്‍ഗീസ് ചേട്ടനോട്, ഞാന്‍ വ്യക്തിപരമായി മാപ്പ് പറയുന്നു. ഒപ്പം തന്നെ, ശില്‍പ്പം പോയെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴും സജീവമായ കൈകളില്‍ നിന്ന് (ഭാഗ്യത്തിന് വനിതകള്‍ അത് ബാക്കി വെച്ചിട്ടുണ്ട് ) ഒരു നൂറു ശില്‍പ്പങ്ങള്‍ ഇനിയും വിരിയട്ടെ എന്നും ആശംസിയ്ക്കുന്നു.


(ഫോട്ടോ കടപ്പാട് : മലയാള മനോരമ)

ഭാവന - വനിതാ വേദി



സെമിനാര്‍

2010 നവംബര്‍ 28 ഞായര്‍ വൈകിട്ട് 4 മണിയ്ക്ക്

വിഷയം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണം --പ്രതീക്ഷകള്‍

Tuesday, November 16, 2010

പുലിജന്മം


കേരളപ്പിറവി - മലയാണ്മ
പ്രോഗ്രാം -3

മഹാത്മാ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തില്‍

ചലച്ചിത്ര പ്രദര്‍ശനം

പുലിജന്മം

സംവിധാനം : പ്രിയനന്ദനന്‍


നവംബര്‍ 17 ബുധനാഴ്ച വൈകിട്ട് 6 മണിയ്ക്ക്

തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍

Friday, November 12, 2010

ഓങ്‍ സാന്‍‌ സൂ കിയുടെ മോചനത്തിന് വഴിതെളിഞ്ഞു;


ഓങ്‍ സാന്‍‌ സൂ കിയുടെ മോചനത്തിന് വഴിതെളിഞ്ഞു; കരാറില്‍ പട്ടാളഭരണകൂടം ഒപ്പുവച്ചു


മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിയ്ക്കമെങ്കില്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി തടങ്കലില്‍ ഇട്ടിരിയ്ക്കുന്ന ജനാധിപത്യ പോരാളി ഓങ്‍ സാന്‍‌ സൂ കി സ്വതന്ത്രയാകുമെന്ന്‌ ഉറപ്പായിരിയ്ക്കുന്നു. സൂ കിയുടെ മോചനത്തിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം ഒപ്പുവച്ചു എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 വര്‍ഷങ്ങള്‍ എന്നാണ് കണക്കെങ്കിലും പല തവണകളായി ഇരുപത്തൊന്നു വര്‍ഷങ്ങളോളമായി അവര്‍ തടവ്‌ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.

മ്യാന്മാറില്‍ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടം വിജയിച്ചിരുന്നു എങ്കിലും സൂ കി ഈ വിവാദ തെരഞ്ഞെടുപ്പിനെ നിശിതമായി എതിര്‍ത്തിരുന്നു. അങ്ങനെ ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ അധ്യായങ്ങളില്‍ ഒന്നിന് ചിലപ്പോള്‍ നാളെ അവസാനം വന്നേയ്ക്കാം.

ഏറ്റവും ദുഃഖകരമായ വസ്തുത ഈ കാര്യത്തില്‍ ഉള്ള ഇന്ത്യയുടെ നിസ്സംഗത ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്ന്, മ്യാന്മാറിലെ മിലിട്ടറി ജണ്ടയ്ക്ക് ചൂട്ടു കത്തിച്ചു പിടിച്ചു കൊടുക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ഒന്നര ദശകങ്ങളായി കണ്ടു വന്നിരുന്നത്. പാലസ്തീനിലെയും ശ്രീലങ്കയിലെയും പോലുള്ള, വോട്ടു ബാങ്കുകളുമായി നേരിട്ട് ബന്ധമുള്ള, വമ്പന്‍ മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഇടയ്ക്ക് നമ്മള്‍ ഇത് കണ്ടില്ല എന്ന് നടിച്ചു. രാഷ്ട്രീയവും സാമ്പത്തികവും ഭൂമിശാസ്ത്ര പരവും സൈനികവും ഒക്കെ ആയ കാരണങ്ങള്‍ പറഞ്ഞു നമ്മള്‍ മ്യാന്‍മാറിലെ തെമ്മാടി ഭരണകൂടത്തെ പിന്താങ്ങി, സഹായിച്ചു.

ആദ്യ ഘട്ടത്തില്‍ സൂ കി യുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ച ഇന്ത്യ തൊണ്ണൂറുകളുടെ മധ്യത്തില്‍ കളം മാറ്റി ചവിട്ടി തുടങ്ങി. ഇതിനു നാല് കാരണങ്ങള്‍ പ്രധാനമായി ചൂണ്ടി കാണിയ്ക്കപ്പെടുന്നു: മ്യാന്‍മാറിന്റെ സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍, ഇന്ത്യയുടെ നോര്‍ത്ത് -ഈസ്റ്റിലെ പ്രശ്നങ്ങള്‍, സൌത്ത് -ഈസ്റ്റ്‌ ഏഷ്യയിലെ ഇന്ത്യന്‍ സാമ്രാജ്യ മോഹങ്ങള്‍, പിന്നെ ഏറ്റവും വലിയ ഭീഷിണി ആയ ചൈന.
പട്ടാള ഭരണ കൂടത്തിന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് ചൈന ആയിരുന്നു. അതിന്റെ കൂടെ ഇന്ത്യയുടെ നിലപാടുകള്‍ കൂടി ചേര്‍ന്നതോടെയാണ് ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഒന്നിന് ലോകം സാക്ഷ്യം വഹിച്ചു തുടങ്ങിയത്.

മ്യാന്മാറിന്റെ വരും നാളുകള്‍ എങ്ങനെ ആയിരിക്കും എന്ന് നമ്മള്‍ അറിയാന്‍ പോകുന്നതെ ഉള്ളൂ.

Thursday, November 4, 2010

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ



കേരളപ്പിറവി - മലയാണ്മ
പ്രോഗ്രാം -2

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ

നവംബര്‍ 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിയ്ക്ക്

തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍

വൈലോപ്പിള്ളി കവിതാലാപനം
കുമാരി ലക്ഷ്മിദാസ്‌
മാമ്പഴം- കൈരളി ടി. വി. റിയാലിറ്റി ഷോ ജേതാവ്

ഉദ്ഘാടനം
എസ. രമേശന്‍

മുഖ്യ പ്രഭാഷണം
സുനില്‍ പി. ഇളയിടം

ആശംസ : ഡോ.കെ. ജി. പൌലോസ്


Sunday, October 31, 2010

കേരളപ്പിറവി - മലയാണ്മ


കേരളപ്പിറവി - മലയാണ്മ
കേരള കവിതാലാപനം
ഉദ്ഘാടനം : വൈശാഖന്‍
അധ്യക്ഷന്‍ : ഡോ. കെ. ജി. പൌലോസ്
കഥാനുഭവം : വൈശാഖന്റെ കഥ അവതരിപ്പിയ്ക്കുന്നു
സംസാരം : എം. കെ. ഹരികുമാര്‍



2010 നവംബര്‍ 1 വൈകിട്ട് 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍

Saturday, October 30, 2010

ആറു മാസം കയ്യിലുണ്ട്, എന്തെങ്കിലുമൊക്കെ ചെയ്യണം

ഇനിയിപ്പം മേലും കീഴും നോക്കാന്‍ ഒന്നുമില്ല. ഇതില്‍പ്പരം അടി ഇനി കിട്ടാനുമില്ല. ഒരാറ് മാസം കയ്യിലുമുണ്ട്. ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എങ്കിലും കണ്ണുമടച്ചു അങ്ങ് ചെയ്യുക.
1.ഏയ്‌ഡെഡ് സ്കൂളുകളിലെ നിയമനം അടിയന്തിരമായി പി.എസ്‌.സിയ്ക്ക് വിടണം
ഇവന്മാരൊക്കെ വേണമെങ്കില്‍ കോടതിയില്‍ കയറിയിറങ്ങി അനുകൂല വിധി വാങ്ങട്ടെ.
2.കുറച്ചു റോഡ്‌, പറയിപ്പിയ്ക്കാന്‍ ഇട കൊടുക്കാതെ, എങ്ങനെയെങ്കിലും നന്നാക്കി ഇടുക

ഇതുപോലെ കുറെ കാര്യങ്ങള്‍ ചെയ്തിട്ട് പോകുവാണെങ്കില്‍ തല ഉയര്‍ത്തി തന്നെ പോകാം. ഇനി അങ്ങനെയൊക്കെ ചെയ്തിട്ടും ജനം പോകാന്‍ പറയുകയാണെങ്കില്‍ അത് അവന്റെയൊക്കെ വിധി.

Wednesday, October 27, 2010

കൈപ്പത്തി വെട്ടിയ കേസിലെ പ്രതി ഇലക്ഷനില്‍ ജയിച്ചു

ഈ ഇലക്ഷനിലെ ഏറ്റവും ഊ ...... ജ്ജ്വലമായ ഒരു വിജയത്തിന്റെ വിവരങ്ങള്‍ ഇതാ ഇവിടെയുണ്ട്.

ആള് ആരാണെന്നറിയാമോ? എസ്. ഡി. പി. ഐ. ലേബലില്‍ മത്സരിച്ചു വിജയിച്ച, മൂവാറ്റു പുഴ ഇലാഹിയ കോളേജിലെ പഴയ അദ്ധ്യാപകന്‍ പ്രൊഫ. അനസ്. എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് നിന്നാണ് ശ്രീമാന്‍ വിജയശ്രീലാളിതനായി പുറത്തു വന്നിരിയ്ക്കുന്നത്‌. അല്ല, പുറത്തല്ല, ഇപ്പോഴും അകത്തു തന്നെയാണ്. കാരണം തൊടുപുഴയിലെ അദ്ധ്യാപകന്‍ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ അറസ്റ്റിലായ 47 ആം പ്രതി ആണ് അദ്ദേഹം.

ജാമ്യം കിട്ടാത്തത് കൊണ്ട് അദ്ദേഹത്തിന് പ്രചാരണത്തിന് പോലും ഇറങ്ങേണ്ടി വന്നിട്ടില്ല. പക്ഷെ, അത് കൊണ്ടെന്താ, പ്രബുദ്ധരായ അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹത്തോടെ ജയിപ്പിച്ചെടുത്തിട്ടുണ്ട്. നന്നായി വരട്ടെ മക്കളെ, നന്നായി വരട്ടെ.

ഇതും ജനാധിപത്യം തന്നെ. പക്ഷെ എല്‍ . ഡി. എഫിന്റെ തോല്‍വിയിലുള്ള വേദനയെക്കാള്‍ , ഈ ജയം എന്നെ വല്ലാതെ വേദനിപ്പിയ്ക്കുന്നു.

Monday, October 18, 2010

തലയെണ്ണാന്‍ പോലീസ്‌


പണ്ട് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ കുറെ ഓടേണ്ടി വന്നിട്ടുണ്ട്. ഏഴു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍, ഞങ്ങള്‍ ഒരഞ്ചാറു പേര്‍, ഡി. ഇ. ഓ. വരുമ്പോഴെല്ലാം സ്ഥിരം ഓടിയിരുന്നു, താഴെയുള്ള ക്ലാസുകളിലെയ്ക്ക്. കാരണം പൊക്കമില്ലായ്മ. ഒരു തവണ ഏതോ ഒരു ക്ലാസില്‍ ഇത് പിടിച്ചു സ്ക്കൂളിനെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ സ്ക്കൂളിന്റെ മൊയലാളി നിയമനം വഴി മാത്രം ഉണ്ടാക്കിയതു ആലോചിയ്ക്കുമ്പോള്‍ അവനെ അരിയാന്‍ തോന്നും.

കോടതി മറ്റൊരു വഴിയും പരിഗണിയ്ക്കാതെ, ആദ്യം തന്നെ പോലീസിനെ കൊണ്ട് ഈ പണി ചെയ്യിക്കണം എന്ന് ഉത്തരവിട്ടതിന്റെ ആ ലോജിക് മനസ്സിലാകുന്നില്ല എങ്കിലും, ഇത് വളരെ നേരത്തെ തന്നെ പിടിയ്ക്കേണ്ട ഒരു മേഖലയായിരുന്നു എന്ന് ഒരു സംശയവും ഇല്ലാതെ പറയാം. ബേബിയ്ക്ക് വലിയ എതിര്‍പ്പില്ല എന്ന് പ്രതികരണത്തില്‍ നിന്ന് വ്യക്തം. അധ്യാപകസംഘടനകളുടെ എതിര്‍പ്പിന്റെ കാരണവും പകല്‍ പോലെ വ്യക്തം. എസ്‌. എഫ്. ഐയ്ക്ക് സ്ക്കൂള്‍ മുതലാളിമാര്‍ അത്ര പ്രിയപ്പെട്ടവരാണോ?

ബഞ്ചമിന്‍ മോളോയിസ്



സൌത്ത് ആഫ്രിക്കയിലെ വര്‍ണ്ണ വെറിയന്‍ ഭരണകൂടം ഫാക്ടറി തൊഴിലാളിയും കവിയുമായിരുന്ന ബഞ്ചമിന്‍ മോളോയിസിനെ തൂക്കിലേറ്റിയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമാണ് ഇന്ന്. 1982 ഇല്‍ ഒരു പോലീസുകാരനെ കൊന്നു എന്ന കള്ള കേസില്‍ കുടുക്കിയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതും വിചാരണ നടത്തിയതും. കൊല ചെയ്തത് അദ്ദേഹം അല്ല എന്ന് തെളിഞ്ഞിട്ടും, ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടും,1985 ഒക്ടോബര്‍ 18നു, മുപ്പതാമത്തെ വയസ്സില്‍ അദ്ദേഹത്തെ ബോത്ത ഭരണകൂടം തൂക്കിലേറ്റി. മരിയ്ക്കുന്നതിന് ഒരു ദിവസം മുന്‍പ് അദ്ദേഹം എഴുതി:



"A storm of oppression will be followed by the rain of my
blood

I am proud to give my life, my solitary life."




മറവിയില്‍ വീണു കിടന്നിരുന്ന അദ്ദേഹത്തെ ഓര്‍ത്തതിനും എഴുതിയതിനും സമകാലിക മലയാളം വാരികയ്ക്ക് നന്ദി


കെ. കരുണാകരന്‍ കുട്ടികളെ എഴുത്തിനിരുത്തി


കെ. കരുണാകരന്‍ തന്റെ വസതിയില്‍ കുട്ടികളെ എഴുത്തിനിരുത്തി.... വാര്‍ത്ത‍



എന്റെ പൊന്നു മക്കളേ........












ചിത്രത്തിന് കടപ്പാട്: ബിനു. എച്.

Tuesday, October 5, 2010

Vincent (Starry Starry Night) by Don McLean


ഈ പാട്ട് രൂപം കൊണ്ടതിനെ കുറിച്ച് ഡോണ്‍ മക്നീല്‍ പറയുന്നു.

"1970 ലെ ഒരു ശരല്‍ക്കാലത്ത് വാന്‍ഗോഗിന്റെ ഒരു ജീവചരിത്രം വായിച്ചു കൊണ്ട് ഇരിയ്ക്കുകയായിരുന്നു ഞാന്‍. പൊടുന്നനെ എനിയ്ക്ക് തോന്നി അദ്ദേഹത്തിന് ഭ്രാന്തായിരുന്നില്ല എന്ന് വാദിച്ചു കൊണ്ട് ഒരു പാട്ട് എഴുതിയെ തീരു എന്ന്. Starry Night ഒരു പ്രിന്റ്‌ എടുത്തു മുന്നില്‍ വെച്ച് അടുത്ത് കണ്ട ഒരു പേപ്പര്‍ ബാഗില്‍ ഞാന്‍ ഈ ഗാനം എഴുതി തീര്‍ത്തു."

Starry
starry night
paint your palette blue and grey

look out on a summer's day
with eyes that know the
darkness in my soul.
Shadows on the hills
sketch the trees and the daffodils

catch the breeze and the winter chills
in colors on the snowy linen land.
And now I understand what you tried to say to me

how you suffered for your sanity
how you tried to set them free.
They would not listen
they did not know how

perhaps they'll listen now.

Starry
starry night
flaming flo'rs that brightly blaze
swirling clouds in violet haze reflect in
Vincent's eyes of China blue.
Colors changing hue
morning fields of amber grain

weathered faces lined in pain
are soothed beneath the artist's
loving hand.

And now I understand what you tried to say to me
how you suffered for your sanity
how you tried to set them free.
perhaps they'll listen now.

For they could not love you
but still your love was true
and when no hope was left in sight on that starry
starry night.
You took your life
as lovers often do;

But I could have told you
Vincent
this world was never
meant for one
as beautiful as you.

Starry
starry night
portraits hung in empty halls
frameless heads on nameless walls
with eyes
that watch the world and can't forget.

Like the stranger that you've met
the ragged men in ragged clothes
the silver thorn of bloddy rose
lie crushed and broken
on the virgin snow.
And now I think I know what you tried to say to me

how you suffered for your sanity

how you tried to set them free.
They would not listen
they're not
list'ning still
perhaps they never will.




ആംസ്റ്റാര്‍ഡാമിലെ വാന്‍ഗോഗ് മ്യുസിയത്തില്‍ വാന്‍ഗോഗ് ഉപയോഗിച്ചിരുന്ന ബ്രഷുകളുടെ കൂടെ ഈ ഗാനത്തിന്റെ ഷീറ്റ്‌ മ്യുസികിന്റെ ഒരു കോപ്പി കൂടി അടക്കം ചെയ്തിട്ടുണ്ട്.

Monday, October 4, 2010

യാത്ര!!!



The universe is full of shit raining down on everyone:

In Mohsen Makhmalbaf's film, Scream of the Ants, there is a monologue by a German tourist. He tells us that The Universe is full of shit raining down on everyone, and that different faiths have different ways of dealing with this shit:

"The Catholics say, “Shit happens.”
The Protestants say, “The other guy is responsible for the shit.”
The Muslims say “The shit is the Will of Allah.”
The Jews go, “Why, oh why, is all the shit falling only on us?
The Buddhists reply, “But there is no shit.”
And the Japanese Zen masters whisper, “Listen closely and you will hear the sound of shit falling.”

Saturday, October 2, 2010

Shivaji - The Hindu King in Muslim India



നാല് വര്‍ഷം മഹാരാഷ്ട്ര ഗവണ്‍മെന്റ് ബാന്‍ ചെയ്തിരുന്ന, James Laine എഴുതിയ
"Shivaji - The Hindu King in Muslim India" എന്ന പുസ്തകത്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു.

ഈ പുസ്തകത്തിന്റെ പേരിലാണ് സംഭാജി ബ്രിഗേഡ്
എന്ന തന്തയില്ലാപ്പട, 2004 - ഇല്‍ പുനെയിലെ പ്രശസ്തമായ ഭണ്ടാര്‍കര്‍ ഒറിയന്റല്‍ റിസേര്‍ച് ഇന്സ്റ്റിട്യുറ്റ് കയ്യേറി അമൂല്യമായ പുസ്തകങ്ങളും മാനുസ്ക്രിപ്ത്സും നശിപ്പിച്ചത്.

Friday, October 1, 2010

ഏഴു സാമൂഹ്യ പാപങ്ങള്‍ : മഹാത്മജി



ഏഴു സാമൂഹ്യ പാപങ്ങള്‍ : മഹാത്മജി

ഗാന്ധിയന്‍ തത്വങ്ങളുടെ അന്ത:സത്ത, 1925 October 22 ലെ Young India യില്‍ മഹാത്മജി എഴുതിയ ഈ ചെറിയ കുറിപ്പിന്റെ അവസാന ഭാഗത്തുണ്ട്. Seven Social Sins, എന്ന പേരില്‍ .ഗാന്ധിജിയുടെ പേരക്കിടാവായ അരുണ്‍ മണിലാല്‍ ഗാന്ധി, ഇതിനോട് ഒന്ന് കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്. ഇത് വെച്ച് എന്റെ ഉള്ളിലെയ്ക്കൊന്നു നോക്കുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോകുന്നു.




Politics without principles
Wealth without work
Pleasure without conscience
Knowledge without character
Commerce without morality
Science without humanity
Worship without sacrifice

Rights Without Responsibility

- This is the 8th sin by Arun manilal Gandhi

Wednesday, September 29, 2010

You only think in your masturbating ability!!!




ജോണ്‍ അബ്രഹാമിനെ കുറിച്ചുള്ള Yours Truly John എന്ന ഫിലിമില്‍ നിന്നും .... സിനിമ തുടങ്ങുമ്പോള്‍ നാം കേള്‍ക്കുന്ന ഡയലോഗുകള്‍ ആണ് താഴെ:

John Abraham : E. M. Sankaran Namboodirippad, when he came to politics he was novice history. Where as you cannot or you are not ordained to criticise him

Other perosn: It's not a question of.. One is not criticising him

John Abraham : You cannot even sacrifice your kurta. EMS has done his lifetime for the party. AKG, Krishnapillai, Sundarayya

Other person :Know, all these are really, I mean, hardcore communists. Really ardent

John Abraham : Why do you underrate them. What is your capacity to underrate them ?

Other person: One is not underrating them. But one doesn't want to overrate them, either

John Abraham : You only think in your masturbating ability


ഒരുത്തന്റെ തല വെട്ടുന്നതിന്റെ ഭംഗി!!!

Friday, September 24, 2010

എല്‍ . പി. ആര്‍ വര്‍മ്മ അനുസ്മരണം



പദ്മശ്രീ ഡോ.കെ. ജെ. . യേശുദാസ്‌


L. P. R.വര്‍മ ഫൌണ്ടേഷന്‍ സമ്മാനിച്ച "സംഗീത രത്നാകര" പുരസ്കാരം സ്വീകരിച് ശ്രീ. യേശുദാസ് നടത്തിയ അനുസ്മരണ പ്രസംഗവും ഗാന അര്‍ച്ചനയും ആണ് ഇവിടെ കൊടുത്തിരിയ്ക്കുന്നത്. അഞ്ജാത സഖീ ആത്മസഖീ എന്ന ഹിറ്റ്‌ ഗാനം പാടിക്കൊണ്ട്‌ യേശുദാസ് മുന്നോട്ടു വെയ്ക്കുന്ന ചിന്തകള്‍ ഇന്നത്തെ സംഗീത വിദ്യാര്‍ഥികള്‍ നിശ്ചയമായും കേട്ടിരിക്കേണ്ടത് തന്നെയാണ്.




എല്‍ . പി. ആര്‍ വര്‍മ്മയുടെ പ്രശസ്തമായ ചില ചലച്ചിത്ര
ഗാനങ്ങള്‍


ഇനിയുറങ്ങൂ നീലക്കുയിലുകളേ
മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ
അജ്ഞാത സഖീ ആത്മസഖീ
പിതാവേ പിതാവേ ഈ പാനപാത്രം
ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന
വീണേ വീണേ വീണപ്പെണ്ണേ
സന്ധ്യാവന്ദനം സന്ധ്യാവന്ദനം
സ്വര്‍ണ്ണചൂഡാമണിചാര്‍ത്തി
യരുശലേമിന്‍ നാഥാ യേശുനാഥാ
കുരുവിപെട്ടി നമ്മുടെ പെട്ടി
കാവേരീ തീരത്തുനിന്നൊരു
അക്കരപ്പച്ചയിലെ
അഞ്ജനച്ചോലയിലെ
വീടിനു പൊന്മണി
ആവേ മരിയ ആവേ ആവേ
തരിവള കില് കിലെ
സ്വപ്നത്തിന്‍ പുഷ്പരഥത്തില്‍

നാടക ഗാനങ്ങള്‍

പറന്നു പറന്നു പറന്നു ചെല്ലാന്‍
പൂവനങ്ങള്‍ക്കറിയാമോ
മാനത്തെ മഴവില്ലിന്നെഴുനിറം

സെമിനാര്‍ : വികസനം - ചരിത്രം - വര്‍ത്തമാനം




2010 september 26 ഞായറാഴ്ച വൈകിട്ട് 4.30 ന്
സ്ഥലം : മഹാത്മ ഗ്രന്ഥശാല, ത്രിപ്പൂണിത്തുറ

സെമിനാര്‍ : വികസനം - ചരിത്രം - വര്‍ത്തമാനം




2010 september 26 ഞായറാഴ്ച വൈകിട്ട് 4.30 ന്
സ്ഥലം : മഹാത്മ ഗ്രന്ഥശാല, ത്രിപ്പൂണിത്തുറ

Monday, September 20, 2010

എത്ര മനോഹരമായ കഥ!!!




പൌലോ കൊയെലോയുടെ ആല്‍കെമിസ്ടിന്റെ തുടക്കത്തില്‍ മനോഹരമായ ഒരു കഥ ഉണ്ടായിരുന്നു. ഞാന്‍ വായിച്ച എഡിഷനില്‍ ഉണ്ടായിരുന്നെങ്കിലും കുറേക്കാലം കഴിഞ്ഞു വാങ്ങിയ എഡിഷനില്‍ അതില്ലായിരുന്നു. മലയാളം വിവര്‍ത്തനത്തിലും കണ്ടതായി ഓര്‍ക്കുന്നില്ല. കഥ നാര്‍സിസസിനെ പറ്റിയാണ്:

സംഘത്തിലെ ആരോ കൊണ്ട് വന്ന ഒരു പുസ്തകം ആല്‍കെമിസ്റ്റ് എടുത്തു നോക്കി. താളുകള്‍ വെറുതെ മറിച്ച്‌ നോക്കിയപ്പോള്‍ നാര്‍സിസസിനെ കുറിച്ചുള്ള ഒരു കഥ അയാള്‍ കണ്ടു:

നാര്‍സിസസ് ഏപ്പോഴും കാട്ടിലുള്ള ഒരു തടാകത്തിന്റെ കരയില്‍ വന്നിരുന്ന്‌ അതില്‍ വീഴുന്ന തന്റെ പ്രതിബിംബത്തിന്റെ ഭംഗിയും ആസ്വദിച്ച്‌ ഇരിയ്ക്കുക പതിവായിരുന്നു. മറ്റൊന്നിലും അവന് ഒട്ടും ശ്രദ്ധയില്ലയിരുന്നു. അങ്ങനെ നോക്കി നോക്കിയിരുന്നു ഒരു ദിവസം അവന്‍ ആ തടാകത്തില്‍ തന്നെ വീണു മുങ്ങി മരിച്ചു പോയി. അവന്‍ മുങ്ങിപ്പോയ സ്ഥലത്ത് നാര്‍സിസസ് എന്ന് പേരുള്ള ഒരു പുഷ്പം വിടര്‍ന്നു വന്നു. പക്ഷെ ഇങ്ങനെ ആയിരുന്നില്ല ആ പുസ്തകത്തിലെ കഥ അവസാനിച്ചിരുന്നത്‌.

നാര്‍സിസസ് മരിച്ചപ്പോള്‍ കുറച്ചു വനദേവതമാര്‍ ആ തടാകത്തിനരികിലെയ്ക്ക് വന്നു. ശുദ്ധ ജലം
നിറഞ്ഞിരുന്ന ആ തടാകം കണ്ണീരു വീണു ഉപ്പു രസമുളളതായി മാറിയിരുന്നു.

വനദേവതമാര്‍ തടാകത്തിനോട് ചോദിച്ചു, " നീ എന്തിനാണ് കരയുന്നത്?"

തടാകം പറഞ്ഞു " ഞാന്‍ നാര്‍സിസസിനു വേണ്ടിയാണ് കരയുന്നത് "

അവര്‍ പറഞ്ഞു, " നീ അവനു വേണ്ടി കരയുന്നത് ഒരു അത്ഭുതം അല്ല എന്ന് ഞങ്ങള്‍ക്ക് അറിയാം. കാരണം, ഞങ്ങള്‍ അവനെ വശീകരിയ്ക്കാന്‍ വേണ്ടി, അവന്റെ ഒരു നോട്ടത്തിനു വേണ്ടി, അവന്റെ പിന്നാലെ ഒരു പാട് നടന്നിട്ടുണ്ട്.പക്ഷെ അവന്‍ ഒരിയ്ക്കലും ഞങ്ങളെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല. അവന്‍ ഏപ്പോഴും നിന്റെ അടുത്ത് തന്നെ ആയിരുന്നല്ലോ. അവന്റെ സൌന്ദര്യം ഇത്രയും കാലം അടുത്ത് നിന്ന് ആസ്വദിയ്ക്കാന്‍ കഴിഞ്ഞത് നിനക്ക് മാത്രം അല്ലെ.നീ എത്ര ഭാഗ്യവതി ആണ്."

തടാകം അത്ഭുതത്തോടെ ചോദിച്ചു: "പക്ഷെ... നാര്‍സിസസ് ഒരു സുന്ദരനായിരുന്നോ"

വനദേവതമാര്‍അത്ഭുതത്തോടെ ചോദിച്ചു: "നീ എന്താണ് ഈ പറയുന്നത്? നിനക്കല്ലാതെ മറ്റാര്‍ക്കാണ് അത് പറയാന്‍ കഴിയുക? നിന്റെ അടുത്ത് വന്നിരുന്നല്ലേ അവന്‍ എല്ലാ ദിവസവും നിന്നെ തന്നെ നോക്കി നിന്റെ സൌന്ദര്യം ആസ്വദിച്ച്‌ കൊണ്ടിരുന്നത്."

തടാകം കുറച്ചു നേരം നിശബ്ദമായിരുന്നു: " ഞാന്‍ അവനു വേണ്ടി കരയുന്നുണ്ട്. പക്ഷെ നാര്‍സിസസ് സുന്ദരനായിരുന്നോ എന്ന് ഞാന്‍ ഒരിയ്ക്കലും ശ്രദ്ധിച്ചിട്ടില്ല. പിന്നെ ഞാന്‍ കരയുന്നത് എന്താണെന്ന് വെച്ചാല്‍, ഓരോ തവണയും അവന്‍ എന്റെ അടുത്ത് വന്നിരുന്ന്‌ എന്നെ നോക്കിയിരുന്നപ്പോള്‍ മുഴുവന്‍, അവന്റെ കണ്ണുകളുടെ ആഴങ്ങളില്‍ പ്രതിഫലിച്ചിരുന്ന എന്റെ സൌന്ദര്യം ആയിരുന്നു ഞാന്‍ ആസ്വദിച്ചിരുന്നത്."

"എത്ര മനോഹരമായ കഥ ". ആല്‍കെമിസ്റ്റ് ഓര്‍ത്തു.

എത്ര മനോഹരമായ കഥ!!!



Monday, September 13, 2010

പെണ്ണുങ്ങള്‍ എറങ്ങിത്തൊടങ്ങി.....



ആലപ്പുഴ കൊലപാതകം - യുവതി അറസ്റ്റില്‍

ആലുവയില്‍ പെണ്‍ ഗൂണ്ടായിസം

കാമുകനുവേണ്ടി തര്‍ക്കം : യുവതി യുവതിയെ കുത്തി വീഴ്ത്തി



നിങ്ങള് നോക്കിക്കോ. കാര്യത്തിലും ഞങ്ങള് തുല്യത നേടും.50/50 എന്നല്ലേ.

നേടിയെടുക്കും, നേടിയെടുക്കും,
നേടിയെടുക്കും കട്ടായം