ഏഴാം മുദ്ര

ജാലകം

Sunday, August 22, 2010

ബിവറേജസില്‍ നിന്നുള്ള ആദ്യ റിപ്പോര്ടുകള്‍

ബിവറേജസില്‍ നിന്നുള്ള ആദ്യ റിപ്പോര്ടുകള്‍ക്കായി മലയാളികള്‍ ഏവരും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ തന്നെ ആദ്യ സൂചനകള്‍ കിട്ടിതുടങ്ങുമെന്നു കരുതുന്നു. ചാലക്കുടിയിലും കരുനാഗപ്പള്ളിയിലും ഉത്സവ സമാനമായ അവസ്ഥയാണ് ബിവരെജസിന്റെ ഔട്ട്‌ ലെറ്റുകള്‍ക്ക് മുന്നില്‍ കാണാന്‍ കഴിയുന്നത്‌ എന്ന് ഇപ്പോഴും ക്യൂവില്‍ തന്നെ നിന്ന് കൊണ്ട് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍അറിയിക്കുന്നു. ഓണത്തിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടു ജാതി മത ഭേദമില്ലാതെ രാവിലെ തന്നെ അച്ചടക്കത്തോടെ നീണ്ട നിരകള്‍ സൃഷ്ടിച്ചു തങ്ങളുടെ അവകാശം സംരക്ഷിയ്ക്കാന്‍ കൂട്ടത്തോടെ ജനങ്ങള്‍ ഇറങ്ങിയിരിയ്ക്കുന്ന കാഴ്ചയാണ് കേരളത്തില്‍ പൊതുവേ എന്ന് പറയാന്‍ കഴിയും.

4 comments:

  1. ഹാപ്പി ബിവറേജസ് ദിനാശംസകള്‍ :-)

    ReplyDelete
  2. മനുഷ്യത്വം , സുഹൃത്ത് ബന്ധങ്ങള്‍ , കുടുംബ ബന്ധങ്ങള്‍ എല്ലാം അളവ്( പണമോ ശക്തിയോ) നോക്കി കണക്കാക്കുന്ന കാലത്ത് പാവം മലയാളിക്ക് സ്വല്‍പനേരം മനസ്സമാധാനം കിട്ടുന്നതിനെന്തിനടോ ഇത്ര ചൊരുക്ക്?

    ReplyDelete
  3. same to you mahesh
    വള്ളുവനാടോ, ഒരു ചൊരുക്കുമില്ല. അഭിമാനമേ ഉള്ളൂ. മലയാളി ആണല്ലോ. ചേട്ടന്‍ ഇപ്പോഴും Q - വില്‍ ആണോ

    ReplyDelete
  4. പൊതുവേ യാത്രകൾ പോകാൻ വിമുഖരായ മലയാളികൾക്ക് ഏറ്റവും ചിലവുകുറഞ്ഞ ഒരു വിനോദൌപാധിയല്ലേ വെള്ളമടി..ബിവറേജ് പോലെ ഇത്രേം മനുഷ്യ സൌഹാർദ്രപരമായ ഒരു സ്ഥലം ലോകത്തുണ്ടോ...ഹംസ ജോസ് വാസു ഷെയർ ഇട്ട് അടിക്കുന്ന മതേതരത്വമല്ലേയിവിടെ...

    ReplyDelete