ഏഴാം മുദ്ര

ജാലകം

Wednesday, October 27, 2010

കൈപ്പത്തി വെട്ടിയ കേസിലെ പ്രതി ഇലക്ഷനില്‍ ജയിച്ചു

ഈ ഇലക്ഷനിലെ ഏറ്റവും ഊ ...... ജ്ജ്വലമായ ഒരു വിജയത്തിന്റെ വിവരങ്ങള്‍ ഇതാ ഇവിടെയുണ്ട്.

ആള് ആരാണെന്നറിയാമോ? എസ്. ഡി. പി. ഐ. ലേബലില്‍ മത്സരിച്ചു വിജയിച്ച, മൂവാറ്റു പുഴ ഇലാഹിയ കോളേജിലെ പഴയ അദ്ധ്യാപകന്‍ പ്രൊഫ. അനസ്. എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് നിന്നാണ് ശ്രീമാന്‍ വിജയശ്രീലാളിതനായി പുറത്തു വന്നിരിയ്ക്കുന്നത്‌. അല്ല, പുറത്തല്ല, ഇപ്പോഴും അകത്തു തന്നെയാണ്. കാരണം തൊടുപുഴയിലെ അദ്ധ്യാപകന്‍ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ അറസ്റ്റിലായ 47 ആം പ്രതി ആണ് അദ്ദേഹം.

ജാമ്യം കിട്ടാത്തത് കൊണ്ട് അദ്ദേഹത്തിന് പ്രചാരണത്തിന് പോലും ഇറങ്ങേണ്ടി വന്നിട്ടില്ല. പക്ഷെ, അത് കൊണ്ടെന്താ, പ്രബുദ്ധരായ അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹത്തോടെ ജയിപ്പിച്ചെടുത്തിട്ടുണ്ട്. നന്നായി വരട്ടെ മക്കളെ, നന്നായി വരട്ടെ.

ഇതും ജനാധിപത്യം തന്നെ. പക്ഷെ എല്‍ . ഡി. എഫിന്റെ തോല്‍വിയിലുള്ള വേദനയെക്കാള്‍ , ഈ ജയം എന്നെ വല്ലാതെ വേദനിപ്പിയ്ക്കുന്നു.

9 comments:

  1. വെങ്ങോലയോ അതോ വഞ്ചിനാടോ?

    ReplyDelete
  2. അതെ ഇതും ജനാധിപത്യം ,പ്രബുദ്ധരായ ജനങ്ങള്‍ !!!?? തീവ്രവാദത്തെ രഹസ്യമായി പിന്തുണക്കാന്‍ കിട്ടിയ അവസരം ജയിപ്പിച്ച വോട്ടര്‍മാര്‍ വിട്ടു കളഞ്ഞില്ല,പരസ്യമായി കൈ വെട്ടിനെ തള്ളിപറയുന്നുണ്ടെങ്കിലും.

    ReplyDelete
  3. പരസ്യമായ തള്ളിപ്പറയലൊക്കെ ഒരു മുഖം മൂടിയല്ലേ ഷാജി. ഉള്ളിന്റെ ഉള്ളില്‍ താലോലിക്കുന്നുണ്ട്. അവസരം കിട്ടിയാല്‍ ഈ മുഖം മൂടി വച്ചിരിക്കുന്നവരൊക്കെ തീവ്രവാദികളെ തന്നെ തെരഞ്ഞെടുക്കും.

    ReplyDelete
  4. കൈവെട്ടിനു അംഗീകാരം !!തീവ്രവാദത്തിന്റെ വിജയം :)

    ReplyDelete
  5. അതെ സന്തോഷ്‌, വഞ്ചിനാടാണ്, തിരുത്തിയിട്ടുണ്ട്.

    ശരിയാണ് ഷാജി, പ്രബുദ്ധരായ ജനങ്ങള്‍ എന്ന് മലയാളികളെ പറയാമോ എന്ന് സംശയം.

    @kaalidaasan, ഈ നാറിയ്ക്ക് അവിടെ രാഷ്ട്രീയ സഹായവും കിട്ടിയിട്ടുണ്ട്, സംശയമൊന്നുമില്ല

    @Nasiyansan,ഇപ്പോഴാണ് ആ അംഗീകാരം പൂര്‍ത്തിയായത്

    ReplyDelete
  6. പ്രവാചക നിന്ദകര്‍ക്ക്‌ ബാലറ്റ്‌ കൊണ്ടൊരു താക്കീത്‌...!

    ReplyDelete
  7. labpm താങ്കള്‍ ഇത് തുറന്നു പറയാന്‍ ആര്‍ജവം കാണിച്ചതില്‍ സന്തോഷമുണ്ട്.ആ ഡിവിഷനിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബാലറ്റ് പേപ്പര്‍ കൊണ്ടൊരു താക്കീത്‌ എന്ന മുദ്രാവാക്യം പരസ്യമായി ഉയര്ത്തിയിരുന്നോ? ഞാന്‍ രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ഒരാളായത് കൊണ്ടുള്ള ജിജ്ഞാസ കൊണ്ട് ചോദിക്കുന്നതാണ് വേറൊന്നും വിചാരിക്കരുത്.

    ReplyDelete
  8. ഭരണകുട ഭികരതയുടെ കുടിപ്പകയില്‍ അകാരണമായി ജയിലടക്കപ്പെട്ട ഇലാഹിയാ കോളേജ് അദ്ധ്യാപകന്‍ പ്രൊ.അനസിനെ വന്‍ ഭുരിപക്ഷത്തോടുകുടി വിജയിപ്പിച്, പ്രബുദ്ധരായ ജനങ്ങള്‍ ഭരണവര്ഗ്ഗതിന്നു ശക്തമായ മറുപടി നല്‍കിയിരിക്കുന്നു.
    ഭരണ വര്‍ഗ്ഗം ആന്യിടുന്നതാണോ അവസാന വാക്ക്?
    സഖാവ് വര്‍ഗ്ഗിനെ കൊലചെയ്തപ്പോഴും ഭരണവര്‍ഗ്ഗം പറഞ്ഞു പരത്തിയത് തിവ്രവാടിയെ എടുമുട്ടളില്‍ കൊലചെയ്തു എന്നാണു. ദശാബ്ദങ്ങള്‍ക്ക് ശേഷം സത്യം വെളിവായിരിക്കുന്നു.

    സ്വാഗതം.പോസ്റ്റിലേക്ക്..
    തടവറയില്‍ നിന്നൊരു ജനപ്രതിനിധി..

    ReplyDelete