പ്രതിഭയുടെ തങ്ക തിളക്കം കൊണ്ട് അനുഗ്രഹിയ്ക്കപ്പെട്ടവര്‍ ആയിട്ട് പോലും ലോകമറിയാതെ പോയ ഒരു പാട് കലാകാരന്മാരെ നമുക്കറിയാം. നമ്മുടെ ചുറ്റും ഉള്ള, എന്നാല്‍ നമ്മള്‍ അറിയാതെ കടന്നു പോകുന്നവര്‍. സൌഹൃദത്തിനും സ്നേഹത്തിനും മദ്യത്തിനും മാത്രം കീഴ്പ്പെടുത്താന്‍ കഴിയുന്നവര്‍ . അവരെ നമ്മള്‍ ചിലപ്പോള്‍ പേടിയോടെ അകറ്റി നിര്‍ത്തും. നമ്മുടെ തന്നെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുമല്ലോ എന്നത് മാത്രമാണ് നമ്മുടെ ഭയം.
ഉസ്താദ് ജനാര്‍ദ്ദനന്‍ അങ്ങനെ ഒരാളായിരുന്നു
തബലയിലായിരം ദേശാടക പ്പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകീ
എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് 'ഗസല്‍' എന്ന കവിതയില്‍. അതിന്റെ നേരനുഭവം ഈ മനുഷ്യന്റെ വിരലുകള്‍ കാട്ടിത്തന്നിരുന്നു.
മദ്യവും സൌഹൃദവും തബലയും സംഗീതവും മാത്രം ആസ്വദിച്ച ഒരാള്‍.... തൃപ്പൂണിതുറയിലെ കലാസ്നേഹികള്‍ക്ക് ഉസ്താദിന്റെ ഓര്‍മ്മ പുതുക്കാനുള്ള ഒരു സായാഹ്നം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മഹാത്മാ ലൈബ്രറിയും ചേര്‍ന്നൊരുക്കുന്നു
aashamsakal......
ReplyDeletemy present
ReplyDeleteJayaraj and Pradeep
ReplyDeleteThanks