തട്ടിപ്പിന്റെ പുതിയ അവതാരമായി ഇതാ കോസ്മോകി ദ്വാദശ രുദ്രാക്ഷ കവചങ്ങള്‍ -- ഇപ്പോള്‍ ഉത്സവം നടക്കുന്ന തൃപ്പൂണിതുറ അമ്പലത്തിന്റെ അടുത്ത് നിന്നും കിട്ടിയ നോട്ടീസ്. കേരളം വളരുന്നതിന്റെ മികച്ച മാതൃകകള്‍ അനുദിനം വന്നു കൊണ്ടിരിയ്ക്കുന്നത് കാണൂ.
കുബേര്‍ കുഞ്ചി, ഐശ്വര്യ ലക്ഷ്മി വലംപിരി ശംഖ്, മാന്ത്രിക ഏലസുകള്‍, ധനാകര്‍ഷണ യന്ത്രങ്ങള്‍, ശത്രു നിഗ്രഹ ഏലസ്സുകള്‍, ഹൈക്കുലുസ്സിഹാം , സന്തോഷ് മാധവന്‍, തോക്ക് സ്വാമി, അമ്മതായ, സുവിശേഷ മഹായോഗങ്ങള്‍ , രോഗശാന്തി തട്ടിപ്പുകള്‍ ...
... ഇക്കൂട്ടത്തിലെയ്ക്കിതാ പുതിയ ഒരു നിര കവചങ്ങള്‍ . കേരളത്തിന്റെ എല്ലാ മേഖലകളും ഉള്ള സമഗ്ര പുരോഗതിയാണ് കോസ്മോകിക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണു നോട്ടീസില്‍ നിന്നും വ്യക്തമാകുന്നത് !
എല്ലാവരും കൂടി ഉണ്ടാക്കിക്കൊണ്ട് വരുന്ന ആ കേരള മോഡല്‍ കണ്ടോ,
എന്റെയും, നിങ്ങളുടെയും ദൈവതിന്റെയുമൊക്കെ ആ സ്വന്തം നാട് എത്ര മനോഹരം, എത്ര മാതൃകാപരം !
കഷ്ടം, കേഴുക പ്രിയ നാടേ!!!
ഹി ഹി
ReplyDeleteകൊള്ളാം .....കഷ്ട്ടം തന്നെ
ReplyDeleteOzhaakkan and faisu
ReplyDeletethanks for the comments
ഇതിന്‍റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ എല്ലാം തികഞ്ഞു. നമ്മുടെ നാടിന്‍റെ പോക്ക് എങ്ങോട്ടാണ്.
ReplyDelete@keraladasanunni
ReplyDeleteഒരു രൂപവും കിട്ടുന്നില്ല. ദിനം പ്രതി ഇത് പോലെ ഉടായിപ്പുകള്‍ കൂടി വരുവല്ലേ. ഇഇതിനൊക്കെ എതിരായ പ്രതിരോധങ്ങളും ദുര്‍ബലമാണെന്ന് തോന്നുന്നു. കാരണം, എല്ലാം അവസാനം ദൈവ വിശ്വാസത്തിലും മതത്തിലും കൊണ്ട് ചെന്ന് എത്തിയ്ക്കുമ്പോള്‍ പ്രതികരിയ്ക്കാന്‍ എല്ലാവരും ഭയക്കും, മടിയ്ക്കും
അനൂപ്, ജനങ്ങള്‍ക്ക് വിവരം വെയ്ക്കുന്നത് വരെ ഈ തട്ടിപ്പുകള്‍ ഇങ്ങനെ തുടരും. കോടികള്‍ തട്ടിച്ച ഒരു മണി ചെയിന്‍ പരിപാടി ഇന്നലെ പത്രത്തില്‍ വായിച്ചില്ലേ. പണി എടുക്കാതെ കാശുണ്ടാക്കാന്‍ നമ്മള്‍ ഏതു ഷോര്‍ട്ട്-കട്ട്-ഉം തേടും !!
ReplyDeleteആശംസകള്‍!!
@ഞാന്‍ : Njan
ReplyDeleteIFFK യ്ക്ക് പോയിരുന്നതിനാല്‍ കുറെ ദിവസം ബ്ലോഗില്‍ കയറാന്‍ പറ്റിയില്ല.ഇപ്പോഴാണ് കണ്ടത്.വന്നതിനും കമന്റിയതിനും നന്ദി.