ഏഴാം മുദ്ര

ജാലകം

Sunday, September 25, 2011

ആജാരെ നിന്ദിയ - വാണി ജയറാം - ഭാസ്കര്‍ ചന്ദവര്‍കാര്‍ - മായാദര്‍പ്പണ്‍ (1972) - കുമാര്‍ ഷഹാനി



ഒന്നോ രണ്ടോ മാസം മുന്‍പ് ടി വി ചാനലുകള്‍ മാറ്റി നോക്കി ഇരിയ്ക്കുന്നതിന്നിടയില്‍ ഏതോ ചാനലില്‍ വാണി ജയറാം അതിഥിയായി വന്ന ഒരു പരിപാടി നടക്കുന്നു. അതിന്റെ ഒടുവില്‍ എന്തെങ്കിലും പാടണം എന്ന അഭ്യര്‍ത്ഥന വന്നപ്പോള്‍ അവര്‍ പാടിയ ഒരു പാട്ട് എന്നെ ഇത്രയും കാലം ഹോണ്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. അത് കൊണ്ട് ഈ പോസ്റ്റ്‌.

ഏതോ അജ്ഞാതമായ സ്ഥലത്ത് നിന്നും ഒഴുകി വന്നു, ഹൃദയത്തില്‍ കൂടി കടന്നു, അവിടെ തങ്ങി നിന്ന്, ഒടുവില്‍ നേര്‍ത്തു നേര്‍ത്തു അവസാനിയ്ക്കുന്ന ഒരു പാട്ട്. രണ്ടോ മൂന്നോ വരി മാത്രമേ അവര്‍ അന്ന് പാടിയുള്ളൂ. ഏതു പടത്തിലെതെന്നോ, ആരു കമ്പോസ് ചെയ്തുവെന്നോ എന്നൊന്നും അന്ന് അറിയാന്‍ കഴിയാത്ത ഒരു പാട്ട്. കുറെ ശ്രമിച്ചു നോക്കിയെങ്കിലും ഗൂഗിളമ്മച്ചി പോലും എനിയ്ക്ക് മുന്നില്‍ വാതില്‍ തുറന്നില്ല. കഴിഞ്ഞ ദിവസം കുമാര്‍ ശഹാനിയുടെ കുസാറ്റ് സന്ദര്‍ശനവുമായി ചേര്‍ത്ത് വെച്ച് അദ്ദേഹത്തിന്റെ 'മായാദര്‍പ്പണ്‍ ' എന്ന സിനിമ കാണാനിടയായി. അപ്പോള്‍ അതാ വരുന്നു, ഈ പാട്ട്, സിനിമയുടെ തുടക്കത്തില്‍ തന്നെ. അതില്‍ പിന്നെ എത്ര തവണ, ഇത് വരെ ഈ പാട്ട് കേട്ട് എന്നറിഞ്ഞു കൂടാ. ഭാസ്കര്‍ ചന്ദവര്‍കാര്‍ എന്ന ജീനിയസിന്റെ സംഗീതത്തില്‍ വാണി ജയറാം പാടിയ ഈ പാട്ട് അധികമാരും ശ്രദ്ധിയ്ക്കാതെ പോയതില്‍ അത്ഭുതം തോന്നുന്നു. പിന്നെ, അവഗണന വാണിയമ്മയുടെ സംഗീത ജീവിതത്തില്‍ പുത്തന്‍ സംഗതിയല്ല എന്ന് തോന്നുന്നു. ഒരൊറ്റ തവണ പോലും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡു അവര്‍ക്ക് കൊടുക്കാതെ നമ്മളും അവരെ ആദരിച്ചിട്ടുണ്ടല്ലോ!!
യൂടൂബിലും ഇത് ചേര്‍ത്തിട്ടുണ്ട്. അതിന്റെ ലിങ്ക് ഇവിടെ

No comments:

Post a Comment