October programme
date: 19-10-2011 Time:6 pm
Venue: Y.M.C.A HALL,
NEAR SHENOY'S JUNCTION, CHITTOOR ROAD, ERNAKULAM Rashomon
WITH MALAYALAM SUBTITLE
Director: Akira Kurosawa
1950/Japan /Japanese /88 min /Black and White
ലോക സിനിമാ ചരിത്രത്തിലെ വിസ്മയങ്ങളില്‍ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്ന റാഷമോണ്‍ , കൊച്ചിന്‍ ഫിലിം സൊസൈറ്റി വീണ്ടും പ്രദര്‍ശിപ്പിയ്ക്കുന്നു. മലയാളം സബ് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം എന്നതാണ് ഇത്തവണത്തെ സവിശേഷത. കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ. പി. എന്‍. വേണുഗോപാലാണ് സബ് ടൈറ്റിലുകള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. സത്യജിത് റായിയുടെ പഥേര്‍ പഞ്ചാലിയുടെയും സബ് ടൈറ്റിലുകള്‍ അദ്ദേഹം മലയാളത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Writers:Ryûnosuke Akutagawa (stories),Akira Kurosawa , Shinobu Hashimoto
Stars: Toshir; Mifune, Masayuki Mori, Machiko Ky Takashi Shimura, Minoru Chiaki
Music by Fumio Hayasaka Cinematography Kazuo Miyagawa
Editing by Akira Kurosawa
സബ് ടൈറ്റിലുകൾ srt ഫയലുകളായി കിട്ടുമോ... നെറ്റിൽ എവിടെയെങ്കിലും അപ്‌ലോഡ് ചെയ്യുമോ?
ReplyDeleteസനല്‍
ReplyDeleteമറുപടി വൈകിയതില്‍ ക്ഷമ
ശ്രീ. വേണുഗോപാല്‍ ആണ് മലയാളം സബ്ടൈറ്റിലുകള്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തോട് അന്വേഷിയ്ക്കട്ടെ.
This comment has been removed by the author.
ReplyDeleteസബ്ടൈറ്റിലുകള്‍ മലയാളത്തില്‍ ചെയ്യുന്ന ഒരുകൂട്ടായ്മ https://www.facebook.com/groups/MSONEsubs/ MSONE എന്ന പേരില്‍ തുടങ്ങിയിട്ടുണ്ട്. ക്ലാസിക്കുകളില്‍ പലതിന്‍റെയും സബ്ടൈറ്റിലുകള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അതെല്ലാം പല വ്യക്തികളുടെ പേര്‍സണല്‍ കളക്ഷനിലാണ് ഉള്ളത്. എംസോണിന്‍റെ സൈറ്റില്‍
ReplyDeleteഇങ്ങനെ ചെയ്തി വച്ചിട്ടുള്ള സബ്ടൈറ്റിലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കൊടുക്കുകയാണെങ്കില്‍ പലവര്‍ക്കും ഉപകാരപ്രദമാകുകയും ചെയ്യും.... സ്ക്കൂളുകളില്‍ ക്ലാസിക്ക് സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അവരുടെ പഠനഭാഗത്ത് അത് ഉള്‍പ്പെടുത്തുകയും ചെയ്യതിരിക്കുന്നതിനാല്‍ പല സ്ക്കൂള്‍ അദ്ധ്യപകരും എംസോണില്‍ വന്ന് Pather Panchali പോലുള്ളവയുടെ സബ്ടൈറ്റില്‍ ചെയ്യാമോ എന്ന് അന്വേഷിക്കാറുമുണ്ട്. താങ്കള്‍ക്ക് ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിഞ്ഞാല്‍ ഉപകാരമായിരിക്കും.(ശ്രീ. പി. എന്‍. വേണുഗോപാല്‍ സാറിനെ ബന്ധപ്പെടുന്നതിനുള്ള നമ്പറോ മറ്റോ)