ഏഴാം മുദ്ര

ജാലകം

Monday, January 9, 2012

AFSPA ,1958 - Documentary on Manipur




ഇന്നലെ തൃപ്പൂണിതുറയിലെ Kino Paradise ഫിലിം സൊസൈറ്റി നടത്തിയ Sarath Chandran Memorial Documentary and Short Film Festival ല്‍ മണിപ്പൂരി സംവിധായകനായ Haobam Paban Kumar സംവിധാനം ചെയ്ത AFSPA ,1958 എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഈ ഡോക്യുമെന്‍ററി കണ്ടു കഴിയുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ ആണ് എന്ന് പറയുന്നതില്‍ നിങ്ങള്‍ ലജ്ജിച്ചു തുടങ്ങും. മനോരമ ദേവിയോ, മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളോ, ടെലിവിഷന്‍ ചിത്രങ്ങളോ, ഇറോം ശര്മിലയോ, ഒന്നും തന്നെ പൊതു മനസ്സാക്ഷിയെ സ്പര്‍ശിയ്ക്കാതെ പോയ ഒരു കാലത്തിലൂടെയാണ്‌ നമ്മള്‍ കടന്നു വന്നത് എന്നത് ഒരു ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കി തുടങ്ങും .നമ്മുടെ ആ അലസമായ മനസ്സുകള്‍ക്കുള്ള അടിയാണ് ഈ ചിത്രം.ഇന്ത്യന്‍ ആര്‍മി എന്ന് അവര്‍ക്ക് വിളിയ്ക്കേണ്ടി വരുന്ന നമ്മുടെയും അവരുടെയും സ്വന്തം പട്ടാളം സ്വന്തം സഹോദരന്മാരോടും സഹോദരിമാരോടും ചെയ്യുനത് എന്താണെന്ന് കാണേണ്ടി വരുന്നത്കടുപ്പം തന്നെ.ഉടുതുണി അഴിച്ചു കളഞ്ഞു നഗ്നരായി Rape us എന്ന് പട്ടാളക്കാരോട് അലറി വിളിയ്ക്കുന്ന അമ്മമാരും സഹോദരികളും, ഒരു നിരയ്ക്ക് പിറകെ അടുത്തത് എന്ന നിലയില്‍ റോഡില്‍ കിടന്നു പ്രതിരോധിയ്ക്കുന്ന മണിപ്പൂര്‍ യൂനിവേര്‍സിറ്റി കാമ്പസിലെ കുട്ടികള്‍ , അവരെ മൃഗീയമായി മര്‍ദ്ടിയ്ക്കുന്ന സൈന്യവും പോലീസുകാരും, സമാധാനപരമായി വരുന്ന ജാഥകള്‍ പോലും ടിയര്‍ ഗ്യാസും തോക്കും കൊണ്ട് നേരിടുന്ന ദ്രിശ്യങ്ങള്‍ ... തലയില്‍ കൈ വെച്ച് കൊണ്ടേ ഈ സിനിമ നമുക്ക് കണ്ടു തീര്‍ക്കാനാവൂ..



http://www.youtube.com/watch?v=eHVKIt5gXmw

No comments:

Post a Comment