ഏഴാം മുദ്ര

ജാലകം

Wednesday, December 22, 2010

മഹാത്മാ ഫിലിം ക്ലബ് - വിന്റര്‍ ഫിലിം ഫെസ്റ്റിവല്‍




2010 ഡിസംബര്‍ 26,27,28,29,30 തീയതികളില്‍
കലാമണ്ഡലം രാമു ഹാള്‍, മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ

26.12.2010 5 മണിയ്ക്ക്
ഉദ്ഘാടനം:
കെ. ജി. ജോര്‍ജ് , ചെയര്‍മാന്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍

സംവാദം:
ചലച്ചിത്ര മേളകളുടെ വര്‍ത്തമാനകാല പ്രസക്തി
പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നയിയ്ക്കുന്നു

ആശംസ: രവീന്ദ്രന്‍, ചലച്ചിത്ര നടന്‍

ചിത്രങ്ങള്‍ :

ബ്രത് ലെസ്സ് -- ഗോദാര്‍ദ്‌
ഫോര്‍ മിനിറ്റ്സ് -
ക്രിസ് ക്രോസ്
നിഴല്‍ക്കുത്ത് -
അടൂര്‍ ഗോപാലകൃഷ്ണന്‍
അജാമി -
സ്കാന്ദര്‍ കോപ്ടി & യരോണ്‍ ഷാനി
എ പ്രോഫറ്റ് - ജാക്വെസ് ഓദിയാര്ദ്

Friday, December 10, 2010

ഉസ്താദ് ജനാര്‍ദ്ദനന്‍ സ്മരണ -മഹാത്മാ ലൈബ്രറി



പ്രതിഭയുടെ തങ്ക തിളക്കം കൊണ്ട് അനുഗ്രഹിയ്ക്കപ്പെട്ടവര്‍ ആയിട്ട് പോലും ലോകമറിയാതെ പോയ ഒരു പാട് കലാകാരന്മാരെ നമുക്കറിയാം. നമ്മുടെ ചുറ്റും ഉള്ള, എന്നാല്‍ നമ്മള്‍ അറിയാതെ കടന്നു പോകുന്നവര്‍. സൌഹൃദത്തിനും സ്നേഹത്തിനും മദ്യത്തിനും മാത്രം കീഴ്പ്പെടുത്താന്‍ കഴിയുന്നവര്‍ . അവരെ നമ്മള്‍ ചിലപ്പോള്‍ പേടിയോടെ അകറ്റി നിര്‍ത്തും. നമ്മുടെ തന്നെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുമല്ലോ എന്നത് മാത്രമാണ് നമ്മുടെ ഭയം.

ഉസ്താദ് ജനാര്‍ദ്ദനന്‍ അങ്ങനെ ഒരാളായിരുന്നു

തബലയിലായിരം ദേശാടക പ്പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകീ

എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് 'ഗസല്‍' എന്ന കവിതയില്‍. അതിന്റെ നേരനുഭവം ഈ മനുഷ്യന്റെ വിരലുകള്‍ കാട്ടിത്തന്നിരുന്നു.

മദ്യവും സൌഹൃദവും തബലയും സംഗീതവും മാത്രം ആസ്വദിച്ച ഒരാള്‍.... തൃപ്പൂണിതുറയിലെ കലാസ്നേഹികള്‍ക്ക് ഉസ്താദിന്റെ ഓര്‍മ്മ പുതുക്കാനുള്ള ഒരു സായാഹ്നം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മഹാത്മാ ലൈബ്രറിയും ചേര്‍ന്നൊരുക്കുന്നു

Monday, December 6, 2010

ഈ കോസ്മോകി കവചങ്ങള്‍ എന്നാലെന്താ?




തട്ടിപ്പിന്റെ പുതിയ അവതാരമായി ഇതാ കോസ്മോകി ദ്വാദശ രുദ്രാക്ഷ കവചങ്ങള്‍ -- ഇപ്പോള്‍ ഉത്സവം നടക്കുന്ന തൃപ്പൂണിതുറ അമ്പലത്തിന്റെ അടുത്ത് നിന്നും കിട്ടിയ നോട്ടീസ്. കേരളം വളരുന്നതിന്റെ മികച്ച മാതൃകകള്‍ അനുദിനം വന്നു കൊണ്ടിരിയ്ക്കുന്നത് കാണൂ.

കുബേര്‍ കുഞ്ചി, ഐശ്വര്യ ലക്ഷ്മി വലംപിരി ശംഖ്, മാന്ത്രിക ഏലസുകള്‍, ധനാകര്‍ഷണ യന്ത്രങ്ങള്‍, ശത്രു നിഗ്രഹ ഏലസ്സുകള്‍, ഹൈക്കുലുസ്സിഹാം , സന്തോഷ് മാധവന്‍, തോക്ക് സ്വാമി, അമ്മതായ, സുവിശേഷ മഹായോഗങ്ങള്‍ , രോഗശാന്തി തട്ടിപ്പുകള്‍ ...

... ഇക്കൂട്ടത്തിലെയ്ക്കിതാ പുതിയ ഒരു നിര കവചങ്ങള്‍ . കേരളത്തിന്റെ എല്ലാ മേഖലകളും ഉള്ള സമഗ്ര പുരോഗതിയാണ് കോസ്മോകിക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണു നോട്ടീസില്‍ നിന്നും വ്യക്തമാകുന്നത് !

എല്ലാവരും കൂടി ഉണ്ടാക്കിക്കൊണ്ട് വരുന്ന ആ കേരള മോഡല്‍ കണ്ടോ,
എന്റെയും, നിങ്ങളുടെയും ദൈവതിന്റെയുമൊക്കെ ആ സ്വന്തം നാട് എത്ര മനോഹരം, എത്ര മാതൃകാപരം !

കഷ്ടം, കേഴുക പ്രിയ നാടേ!!!