ഏഴാം മുദ്ര

ജാലകം

Tuesday, November 29, 2011

Howl ( 2010 )- അലന്‍ ഗിന്‍സ്ബര്‍ഗിന്റെ ജീവിതം


ആയിരത്തി തൊള്ളായിരത്തി അന്‍പതുകളിലും അറുപതുകളിലും അമേരിക്കയുടെ രാഷ്ട്രീയ സാമൂഹിക ധൈഷണിക ജീവിതത്തെ ഞെട്ടിയ്ക്കുകയും ഇന്നും ആഴത്തില് സ്വാധീനിയ്ക്കുകയും ചെയ്യുന്ന കവിയാണ് അല്ലന്‍ ഗിന്‍സ്ബര്‍ഗ് ( 1926 – 1997). ഗിന്‍സ്ബര്‍ഗിന്റെ കവിതയെയും വിവാദപരമായ ജീവിതത്തെയും ചിന്തകളെയും പ്രമേയമാക്കുന്ന ചിത്രമാണ് 2010 ല്‍ പുറത്തിറങ്ങിയ Howl (2010 / Dir:Rob Epstein & Jeffrey Friedman) സ്വതന്ത്രചിന്തയുടെയും,വാക്കിന്റെയും, ബീറ്റ് ജനറേഷന്റെയും പ്രഘോഷകനും ശക്തമായ കമ്മ്യുണിസ്റ്റ് - ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള് എടുത്ത കവിയും ആയിരുന്നു ഗിന്‍സ്ബെര്ഗ് . 1955 ല്‍ ഗിന്‍സ്ബര്‍ഗ് എഴുതിയ, ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട, ബീറ്റ് ജനറേഷന്റെ ഏറ്റവും മഹത്തായ കവിത, എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന Howl എന്ന കവിതയും അത് അശ്ളീലമാണ് എന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിചാരണയുമാണ്‌ ഈ ചിത്രത്തിന്റെ കാതല്‍ .

Howl തുടങ്ങുന്നത് ഇങ്ങനെ

"I saw the best minds of my generation destroyed by madness, starving hysterical naked,
dragging themselves through the negro streets at dawn looking for an angry fix,
angelheaded hipsters burning for the ancient heavenly connection
to the starry dynamo in the machinery of night..."

എന്ന് തുടങ്ങുന്ന കവിത ഏതാണ്ട് മുഴുവനായി തന്നെ ഗിന്‍സ്ബെര്ഗ് ഈ ചിത്രത്തില്‍ ആലപിയ്ക്കുന്നുണ്ട് . 1955 ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു ആര്‍ട്ട്‌ ഗാലറിയില്‍ ആണ് ഗിന്‍സ്ബെര്ഗ് തന്റെ കൂട്ടുകാരുടെ മുന്‍പില്‍ ആദ്യമായി ഈ കവിത അവതരിപ്പിയ്ക്കുന്നത് . ആ Gallery Six ആലാപനത്തിന്റെ പുനരാവിഷ്ക്കാരം, ഈ കവിതയുടെ Animated visuals ഉപയോഗിച്ചുള്ള ദ്രിശ്യവല്‍ക്കരണം, പിന്നീട് നടന്ന Court room trial and interviews with Ginsberg എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് സിനിമ ഒരേ സമയം നമ്മോടു communicate ചെയ്യുന്നത് .

Spiderman, 127 Hours എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജെയിംസ്‌ ഫ്രാങ്കോ ആണ് ഗിന്‍സ്ബര്‍ഗിന്റെ വേഷം ചെയ്യൂന്നതു.

Howl എന്ന കവിതയുടെ അതി പ്രശസ്തമായ Footnote ഉം സിനിമയില്‍ ഫ്രാങ്കോയുടെ വികാര തീവ്രമായ ശബ്ദത്തില്‍ ആവിഷ്ക്കരിയ്ക്കപ്പെടുന്നുണ്ട്. ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ ഉപയോഗിയ്ക്കപ്പെടുന്ന "Holy" എന്ന വാക്ക് കൊണ്ട് ഗിന്‍സ്ബെര്ഗ് , നമ്മുടെ പൊതുബോധത്തില്‍ അധമാമെന്നു കരുതുന്നവ ഉള്‍പ്പടെ എല്ലാത്തിനെയും പരിശുദ്ധമായി പ്രഖ്യാപിയ്ക്കുന്നു.


പക്ഷെ, ഒന്ന് പറയാതെ വയ്യ. രണ്ടു മാധ്യമങ്ങള്‍ തമ്മില്‍ ഒരു താരതമ്യം സാധ്യമല്ല എങ്കിലും, ഗിന്‍സ്ബര്‍ഗിന്റെ കവിതയുടെ ശക്തി മുഴുവന്‍ സിനിമയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന് നെഗറ്റീവില്‍ ആയിരിക്കും എന്റെ മറുപടി.

Footnote to Howl

"Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! Holy! The world is holy! The soul is holy!
The skin is holy! The nose is holy! The tongue and cock and hand and asshole holy!
Everything is holy! everybody’s holy! everywhere is holy! everyday is in eternity! Everyman’s an angel!
The bum’s as holy as the seraphim! the madman is holy as you my soul are holy!
The typewriter is holy the poem is holy the voice is holy the hearers are holy the ecstasy is holy!...."

ബ്രഹ്മാനന്ദന്‍ -- വ്യക്തിയും ഗായകനും



ബ്രഹ്മാനന്ദന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നാട് കടയ്ക്കാവൂര്‍ . പണ്ട് , അറുപതുകളില്‍ അച്ഛന്റെയും സുഹൃത്തുക്കളുടെയും മുന്കയ്യില്‍ നടത്തിയിരുന്ന ഒരു പാട് നാടകങ്ങളില്‍ ബ്രഹ്മാനന്ദന്‍ വന്നു പാടിയിട്ടുണ്ട്. പിന്നീട് സിനിമയുടെ പ്രശസ്തിയിലേക്കും തിരക്കുകളിലെയ്ക്കും പോയപ്പോഴും അച്ഛനുമായുള്ള ബന്ധം അദ്ദേഹം തുടര്‍ന്നിരുന്നു. വളരെക്കാലം കഴിഞ്ഞു ഒരു ദിവസം തന്റെ ഒരു അയ്യപ്പ ഭക്തി ഗാന കസറ്റുമായി അദ്ദേഹം കിളിമാനൂരില്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. നൂറോളം കാസറ്റുകള്‍ അച്ഛനെ ഏല്‍പ്പിച്ചു. പരിചയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കാന്‍. ആ സമയത്ത് അദ്ദേഹത്തിന് പാട്ടില്‍ നിന്നുള്ള വരുമാനം കുറവായിരുന്നിരിയ്ക്കണം എന്ന് തോന്നുന്നു .അതിനു ശേഷം ഞങ്ങളുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കുറെ പാട്ടുകള്‍ അവിടെയിരുന്നു പാടി. പ്രിയമുള്ളവളെ, താരകരൂപിണി, മാനത്തെ കായലിന്‍ ..ഓരോന്നായി ഇങ്ങനെ വന്നു തുടങ്ങി. ഞങ്ങളുടെ പഴയ പാനസോണിക്കില്‍ അത് റിക്കോഡു ചെയ്തു കൊണ്ട്നിരുന്നു. ഓരോ പാട്ടിനു മുന്‍പും ശേഷവും തന്റെ ഓരോരോ സിനിമാ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ മലയത്തിപെണ്ണ് അപ്പോഴേയ്ക്കും റിലീസ് ആയിരുന്നു. അതിലെ ആ മനോഹരമായ പാട്ട് അദ്ദേഹം ഒന്ന് പാടിയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ വിചാരിച്ചിരുന്നു. പക്ഷെ പറയാന്‍ മടി. പടം കണ്ടോ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാല്‍ പിന്നെ പ്രശ്നമാകും ....1989 ല്‍ ഡിഗ്രീ സെക്കണ്ട് ഇയര്‍ പഠിയ്ക്കുമ്പോള്‍ , ചിറയിന്‍കീഴ്‌ ഖദീജയുടെ നയന മനോഹരമായ വെള്ളിത്തിരയില്‍ കളിച്ചു കൊണ്ടിരുന്ന മലയത്തി പെണ്ണിനെ, ആറ്റിങ്ങല്‍ കോളേജില്‍ നിന്നും തീര്‍ഥാടന സ്വഭാവത്തോടെ മാലയിട്ടു ഞങ്ങള്‍ പോയി കണ്ടതൊന്നും വീട്ടില്‍ മിണ്ടാന്‍ പറ്റില്ലല്ലോ. മിണ്ടിയില്ല. നമ്മടെ മനസ്സ് വായിച്ചിട്ടാണോ എന്തോ അദ്ദേഹം തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടു . ഞാന്‍ ട്യുണിട്ട ഒരു പാട്ട് ഉണ്ടെന്നു പറഞ്ഞു അതും പാടി. പ്രശസ്ത ഗായകര്‍ പാട്ടുകള്‍ പാടുന്നത് നേരിട്ട് അടുത്തിരുന്നു കേള്‍ക്കുക എന്നത് വേറൊരു അനുഭവമാണെന്ന് അന്നാണ് ആദ്യം മനസ്സിലായത്‌ .

അന്ന് വീട്ടില്‍ ചിലവഴിച്ച രണ്ടോ മൂന്നോ മണിക്കൂറില്‍ സംഗീതം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംസാര വിഷയം. അദ്ദേഹത്തിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ പറ്റിയും സിനിമാ രംഗത്തെ ഒതുക്കുകളെ പറ്റിയുമൊക്കെ അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം എല്ലാം ചെറു ചിരിയിലൊതുക്കി കൊണ്ട് മിണ്ടാതിരുന്നു. മറ്റൊരാളെ കുറിച്ചും ഉള്ള പരാതിയോ പരിഭവമോ വിദ്വേഷമോ അദ്ദേഹം അന്ന് ഞങ്ങളോട് പ്രകടിപ്പിച്ചില്ല എന്നത് ഞാന്‍ ഇപ്പോള്‍ ഒരു വിസ്മയത്തോടെയാണ് ഓര്‍ക്കുന്നത്. ഇന്നത്തെ സിനിമാരംഗത്തും സംഗീതരംഗത്തും ഉള്ള പടല പിണക്കങ്ങളും തമ്മിലടികളും പാര വെയ്പ്പുകളും നിരന്തരം മാധ്യമങ്ങളിലൂടെ കണ്ടു ജീവിയ്ക്കുന്ന നമുക്ക് ബ്രഹ്മാനന്ദന്‍ ഒരു പാഠമാണ്, മാതൃകയാണ് . ബ്രഹ്മാനന്ദന്‍ ഒരു തോല്‍വിയായിരിക്കാം , പക്ഷെ പലതും,പലരും കണ്ടു പഠിയ്ക്കേണ്ട ഒരു മഹത്തായ തോല്‍വി.

എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ബ്രഹ്മാനന്ദന്‍ ഗാനം ഇതാണ്

Wednesday, November 23, 2011

ശ്രീ. സലിം അഹമ്മദുമായി ഒരു ചര്‍ച്ചാ സായാഹ്നം


ഓര്‍ത്തിക് ക്രിയേറ്റിവ് സെന്ററും കൊച്ചിന്‍ ഫിലിം സൊസൈറ്റിയും ചേര്‍ന്ന്

സംഘടിപ്പിയ്ക്കുന്നു

ആദാമിന്റെ മകന്‍ അബു എന്ന മലയാള സിനിമയുടെ സംവിധായകന്‍
ശ്രീ. സലിം അഹമ്മദുമായി ഒരു ചര്‍ച്ചാ സായാഹ്നം

@

നാണപ്പാ ആര്‍ട്ട്‌ ഗാലറി , കാരിക്കാമുറി ക്രോസ് റോഡ്‌ ,എറണാകുളം സൌത്ത് ,

Wednesday, 23.11.2011at 6 P.M.

Tuesday, November 15, 2011

കൊച്ചിന്‍ ഫിലിം സൊസൈറ്റി -- നവംബര്‍ പ്രോഗ്രാം - പഥേര്‍ പാഞ്ചാലി ( With മലയാളം സബ് ടൈറ്റിലുകള്‍ )



DIr: സത്യജിത് റായി

1955, India. 115 min, B/W, Bengali

മലയാളം സബ് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി പഥേര്‍ പാഞ്ചാലിയുടെ പ്രദര്‍ശനം കൊച്ചിന്‍ ഫിലിം സൊസൈറ്റി ഒരുക്കുന്നു. നാളെ വൈകിട്ട് 6 മണിയ്ക്ക് എറണാകുളം Y. M. C. A. ഹാളില്‍ വെച്ച്. കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ. പി. എന്‍. വേണുഗോപാലാണ് സബ് ടൈറ്റിലുകള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. കുറസോവയുടെ റാഷമോണിന്റെയും സബ്ടൈറ്റിലുകള്‍ അദ്ദേഹം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Date: Wednesday, 16-11-2011 Time:6 pm
Venue: Y.M.C.A HALL,
NEAR SHENOY'S JUNCTION, CHITTOOR ROAD, ERNAKULAM