ഏഴാം മുദ്ര

ജാലകം

Friday, January 27, 2012

സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം - ചാമുണ്ഡി തെയ്യം



ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കൂടിയാട്ടം, തൃപ്പൂണിതുറ & മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ സംയുക്തമായി അവതരിപ്പിയ്ക്കുന്നു

ശ്രീ. സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം

5 മണിയ്ക്ക്

പ്രഭാഷണം : ഡോ. കെ. ജി പൌലോസ്

ചാമുണ്ഡി തെയ്യം

28 -1 -2012 ശനിയാഴ്ച 6 മണിയ്ക്ക്
തെയ്യം സോദാഹരണ പ്രഭാഷണം

6 .30 നു തോറ്റം പാട്ട് - വെള്ളാട്ടം തെയ്യം
തൃപ്പൂണിതുറ ലായം ഗ്രൗണ്ടില്‍

അവതരണം : രാജു & പാര്‍ട്ടി
ഫോക് ലാന്‍ഡ്‌ , തൃക്കരിപ്പൂര്‍ , കാസര്‍ഗോഡ്‌

(Arranged with the financial assistance for Indian Council for Cultural Relations )

Friday, January 13, 2012

സേതുവിന്റെ "മറുപിറവി" നോവല്‍ ചര്‍ച്ച



മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിതുറ
സേതുവിന്റെ "മറുപിറവി" നോവല്‍ ചര്‍ച്ച
2012 ജനുവരി 15 ഞായര്‍ വൈകിട്ട് 5 നു

മഹാത്മാ ഗ്രന്ഥശാലയില്‍ വെച്ച്

മലയാള കഥ - നോവല്‍ സാഹിത്യ ത്തിനു അമൂല്യങ്ങളായ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ പ്രശസ്തനായ ശ്രീ. സേതുവിന്റെ "മറുപിറവി" എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. സമ്മേളനത്തില്‍ പങ്കെടുത്തു വായനക്കാരുമായി സംവദിയ്ക്കുവാന്‍
ശ്രീ. സേതു എത്തുന്നു. ഡോ: കെ. ജി. പൗലോസ് ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നിരൂപകന്‍ ശ്രീ. പി. എം. ഷുക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിയ്ക്കും.

Monday, January 9, 2012

AFSPA ,1958 - Documentary on Manipur




ഇന്നലെ തൃപ്പൂണിതുറയിലെ Kino Paradise ഫിലിം സൊസൈറ്റി നടത്തിയ Sarath Chandran Memorial Documentary and Short Film Festival ല്‍ മണിപ്പൂരി സംവിധായകനായ Haobam Paban Kumar സംവിധാനം ചെയ്ത AFSPA ,1958 എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഈ ഡോക്യുമെന്‍ററി കണ്ടു കഴിയുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ ആണ് എന്ന് പറയുന്നതില്‍ നിങ്ങള്‍ ലജ്ജിച്ചു തുടങ്ങും. മനോരമ ദേവിയോ, മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളോ, ടെലിവിഷന്‍ ചിത്രങ്ങളോ, ഇറോം ശര്മിലയോ, ഒന്നും തന്നെ പൊതു മനസ്സാക്ഷിയെ സ്പര്‍ശിയ്ക്കാതെ പോയ ഒരു കാലത്തിലൂടെയാണ്‌ നമ്മള്‍ കടന്നു വന്നത് എന്നത് ഒരു ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കി തുടങ്ങും .നമ്മുടെ ആ അലസമായ മനസ്സുകള്‍ക്കുള്ള അടിയാണ് ഈ ചിത്രം.ഇന്ത്യന്‍ ആര്‍മി എന്ന് അവര്‍ക്ക് വിളിയ്ക്കേണ്ടി വരുന്ന നമ്മുടെയും അവരുടെയും സ്വന്തം പട്ടാളം സ്വന്തം സഹോദരന്മാരോടും സഹോദരിമാരോടും ചെയ്യുനത് എന്താണെന്ന് കാണേണ്ടി വരുന്നത്കടുപ്പം തന്നെ.ഉടുതുണി അഴിച്ചു കളഞ്ഞു നഗ്നരായി Rape us എന്ന് പട്ടാളക്കാരോട് അലറി വിളിയ്ക്കുന്ന അമ്മമാരും സഹോദരികളും, ഒരു നിരയ്ക്ക് പിറകെ അടുത്തത് എന്ന നിലയില്‍ റോഡില്‍ കിടന്നു പ്രതിരോധിയ്ക്കുന്ന മണിപ്പൂര്‍ യൂനിവേര്‍സിറ്റി കാമ്പസിലെ കുട്ടികള്‍ , അവരെ മൃഗീയമായി മര്‍ദ്ടിയ്ക്കുന്ന സൈന്യവും പോലീസുകാരും, സമാധാനപരമായി വരുന്ന ജാഥകള്‍ പോലും ടിയര്‍ ഗ്യാസും തോക്കും കൊണ്ട് നേരിടുന്ന ദ്രിശ്യങ്ങള്‍ ... തലയില്‍ കൈ വെച്ച് കൊണ്ടേ ഈ സിനിമ നമുക്ക് കണ്ടു തീര്‍ക്കാനാവൂ..



http://www.youtube.com/watch?v=eHVKIt5gXmw

Saturday, January 7, 2012

KINO PARADISE FILM CLUB, TRIPUNITHURA


organises

Sarath Chandran Memorial

One-day Documentary And Short Film Festival at Tripunithura

KINO PARADISE FILM CLUB, Tripunithura is organizing a one-day Documentary and Short Film Festival on Sunday, January 8th, 2012 as a memorial function towards the Late Shri. Sarath Chandran, a renowned Documentary Film maker, with the co-operation of
Kerala State Chalachithra Academy

Inauguration at 9 A.M. at N. M. Hotel auditorium, Near Statue Junction, Tripunithura

by Sri. John Paul


5 Documentaries and 20 Short Films will be screened


List of films

1000 Days and a dream - Sarat Chandran and Baburaj (docu)
Films of Lumier Brothers
Hell - Nandalala (Tamil)
A Pestering Journey - K.R. Manoj (Docu)
Kelkkunnundo - Geethu Mohandas (short)
The Lamp - Roman Polanski
The Lost rain - Ashwini Abhayankar
Athira 10C - Ajan(short)
Postman - Manohar Bala
What ..if - V.K. Prakash
Ottayal - Shiney Jacob Benjamin
Bodhi P Filmstar - Debojit Das Kauyastha
ASPA - Haobam Pawan Kumar - Manipuri Docu
Tears - Rashmi Rajarao
Yello glass- Harshad
Kapi - Prahlad Gopakumar
Morderstwo - Roman Polanski
Stations - Immanuel Quindro Palo