കൊച്ചി സര്‍വകലാശാലയിലെ വനിതാ സംഘടനയായ കൊച്ചിന്‍ യൂനിവേര്‍സിറ്റി വിമന്‍സ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്, യൂണിവേര്സിറ്റി കാമ്പസില്‍ കഴിഞ്ഞ പതിനഞ്ചില്‍ അധികം വര്‍ഷങ്ങളായി നില നിര്‍ത്തിയിരുന്ന 'സാഗരകന്യക' എന്ന ഹരിത ശില്‍പ്പം വെട്ടി വികൃതമാക്കി. കാനായി കുഞ്ഞിരാമന്റെ യക്ഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു യൂണിവേഴ്സിറ്റിയിലെ തന്നെ തോട്ടക്കാരന്‍ ആയിരുന്ന ശ്രീ. വര്‍ഗീസ് ആണ് പച്ചപ്പുല്ലില്‍ നിന്നും സുന്ദരമായ ഈ ശില്‍പ്പത്തിനു രൂപം കൊടുത്തത്. പെന്‍ഷന്‍ ആകുന്നതു വരെ അദ്ദേഹം തന്നെ അത് പരിപാലിയ്ക്കുകയും ചെയ്തു വന്നിരുന്നു.
2002 ഇല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൌണ്ടില്‍ അശ്ലീലമായ പടങ്ങളോ, ശില്‍പ്പങ്ങളോ വെയ്ക്കാന്‍ പാടില്ല എന്ന ന്യായം ഉപയോഗിച്ചാണ് വനിതാ സംഘടന ഈ പരാതി കൊടുത്തത്. ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യം ഒരു കലാസൃഷ്ടിയിലെ അശ്ലീലം കണ്ടുപിടിയ്ക്കുന്ന ജോലി ആരാണ് ചെയ്യേണ്ടത് എന്നാണ്. ഒരു വനിതാ സംഘടനയിലെ കുറച്ചു ആളുകള്‍ക്ക് തോന്നുമ്പോള്‍ മാത്രം അശ്ലീലം ഉണ്ടാവുമോ ?
കേരളത്തില്‍ വ്യാപകമായി വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ മുന്തിയ രൂപം ആണ് ഇവിടെ കാണുന്നത്. ഇഷ്ടമാവാത്തത് എന്തായാലും -- സിനിമ, നാടകം, പുസ്തകം, ചിത്രങ്ങള്‍, വേറിട്ട അഭിപ്രായം, പുതിയ ചിന്ത -- എന്തായാലും അതിനെ നശിപ്പിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് / നശിപ്പിച്ചു കൊണ്ട് നേരിടുക എന്നത് കേരളത്തിന് ചേര്‍ന്നതല്ലെങ്കിലും, ഇപ്പോള്‍ കണ്ടുവരുന്നത് അത് തന്നെയാണ്. തങ്ങളുടെ ഇടുങ്ങിയ മഞ്ഞ കണ്ണുകളിലൂടെ മാത്രം എന്തിനെയും നോക്കിക്കണ്ട് വിധി പ്രസ്താവിയ്ക്കുന്ന ഫാസിസ്റ്റ് രീതികള്‍ക്ക് , ഒരു സ്ത്രീ സംഘടനയും തങ്ങളുടേതായ സംഭാവന നല്‍കിയിരിക്കുന്നു.
എന്തായാലും, ഇതിനെതിരെ ശകതമായിട്ടുള്ള പ്രതികരണം ആണ് ഉയര്‍ന്നു വന്നത്. കുസാറ്റിലെ തന്നെ ഉദ്യോഗസ്ഥ ആയ പ്രശസ്ത കഥാകൃത്ത്, പ്രിയ എ . എസ്. അടക്കമുള്ളവരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ ശില്‍പ്പം നശിപ്പിയ്ക്കപ്പെട്ടത്.
കുസാറ്റില്‍ തന്നെ ജോലി ചെയ്യുമ്പോഴും, ഈ കൃത്യം തടയാന്‍ ആവാതെ പോയതില്‍ ശില്‍പ്പിയും സഹപ്രവര്‍ത്തകനും ആയ വര്‍ഗീസ് ചേട്ടനോട്, ഞാന്‍ വ്യക്തിപരമായി മാപ്പ് പറയുന്നു. ഒപ്പം തന്നെ, ശില്‍പ്പം പോയെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴും സജീവമായ കൈകളില്‍ നിന്ന് (ഭാഗ്യത്തിന് വനിതകള്‍ അത് ബാക്കി വെച്ചിട്ടുണ്ട് ) ഒരു നൂറു ശില്‍പ്പങ്ങള്‍ ഇനിയും വിരിയട്ടെ എന്നും ആശംസിയ്ക്കുന്നു.
(ഫോട്ടോ കടപ്പാട് : മലയാള മനോരമ)
കഷ്ടം അല്ലാതെന്തു പറയാന്‍
ReplyDeleteകഷ്ട്ടം ...
ReplyDeleteസാഗരകന്യകയുടെ മുല ഛേദിച്ചത് മോശമായിപ്പോയി!
ReplyDelete(പക്ഷേ ഒരു കുനുഷ്ട് സംശയം എന്റെ മനസ്സിൽ ബാക്കി.
എന്തുകൊണ്ട് എല്ലാ ശില്പികളും ഇത്തരം സ്ത്രീ ശില്പങ്ങൾ തന്നെയുണ്ടാക്കുന്നു? എന്താ പുരുഷനു സൌന്ദര്യമില്ലേ!?
ശില്പികൾ ലക്ഷണമൊത്ത പുരുഷ ശില്പങ്ങളും സ്ത്രീ ശില്പങ്ങളുമുണ്ടാക്കട്ടെ. ലിംഗനീതി പുരുഷനും വേണ്ടേ?)
കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ
ReplyDeleteഎല്ലാം ഒരു പ്രഹസനമല്ലേ ...........!!!!!!!!!
"" 2002 ഇല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൌണ്ടില്‍ അശ്ലീലമായ പടങ്ങളോ, ശില്‍പ്പങ്ങളോ വെയ്ക്കാന്‍ പാടില്ല എന്ന ന്യായം ഉപയോഗിച്ചാണ് വനിതാ സംഘടന ഈ പരാതി കൊടുത്തത്. ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യം ഒരു കലാസൃഷ്ടിയിലെ അശ്ലീലം കണ്ടുപിടിയ്ക്കുന്ന ജോലി ആരാണ് ചെയ്യേണ്ടത് എന്നാണ്. ഒരു വനിതാ സംഘടനയിലെ കുറച്ചു ആളുകള്‍ക്ക് തോന്നുമ്പോള്‍ മാത്രം അശ്ലീലം ഉണ്ടാവുമോ ?""
ReplyDeleteഅപ്പോ... അതാണ് കാര്യം... സ്ത്രീകള്‍ക്ക് ആ ശില്‍പം (!?) അശ്ലീലമായി തോന്നിയാല്‍ (കോടതി വിധി) അതിനെ സംരക്ഷിക്കണോ അതോ സംഹരിക്കണോ ? നീതിയാണ് വേണ്ടതെങ്കില്‍ അത് നില നിര്‍ത്തിക്കൊണ്ട് ഒരു പുരുഷ (വിവസ്ത്ര) ശില്‍പം കൂടി ശില്പിക്ക് ഉണ്ടാകാം.. എന്നിട്ട് പറയാം .. താലിബാനിസം കാണിച്ചത് ആരാണെന്ന്... ആഭാസത്തെ ആസ്വാദന രൂപത്തിലാക്കിയാലും എതിര്‍ക്കേണ്ടത് തന്നെ.. (ഒരു പാട് ഇത്തരം ശില്പങ്ങള്‍ ഈ ശ്രേണിയില്‍ ഉള്പെട്ടത് ഉണ്ട് ...ഉണ്ടാവാം... ന്യായീകരണം .... ശരിയാണോ? )
Kiran, faisu, jayan evoor, 4 the people, sameer,
ReplyDeleteവന്നതിനും കമന്റ്സ് ഇട്ടതിനും നന്ദി
പെണ്ണുങ്ങള്‍ക്കു അവരുടെ മുലയും തുടയും അശ്ളീലമാണെന്നു തോന്നിയാല്‍ നമ്മള്‍ പുരുഷന്‍മാര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും, സ്ത്രീ ശില്‍പ്പികള്‍ വളരെ കുറവാണു, ഭാവന പുരുഷനാണു കൂടുതല്‍ ഒരു ഡാവിഞ്ച്ചി ഒന്നും സ്ത്രീകളില്‍ നിന്നും ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല, ഇനി പുരുഷണ്റ്റെ ഡേവിഡ് അല്ലാതെ നല്ല ശില്‍പ്പം ഉള്ളതായി കേട്ടിട്ടില്ല, മലമ്പുഴയിലെ യക്ഷിയെയും ഇവര്‍ കവറിടീക്കുന്ന സമയം വിദൂരമല്ല.
ReplyDeleteSuseelan,
ReplyDeleteI agree with you. നമ്മുടെ അജന്തയിലും എല്ലോറയിലും മറ്റൊരുപാട് അമ്പലങ്ങളിലും എത്രയോ നഗ്ന ശില്‍പ്പങ്ങള്‍ കൊതി വെച്ചിട്ടുണ്ട്. ഇവിടെയൊക്കെ ആരാധന നടത്താന്‍ അറപ്പ് തോന്നുന്നില്ല എങ്കില്‍ പിന്നെ എന്തിനു ചിലതിനോട് മാത്രം എതിര്‍പ്പ്.
കല ആസ്വദിക്കണമെങ്കില്‍ മനുഷ്യത്വമുള്ള മനസു വേണം മദമുണ്ടായിട്ടൊന്നും കാര്യമില്ല.
ReplyDeleteകാവലാന്‍, you said it.
ReplyDeleteകഷ്ടം!
ReplyDelete