ജയ്‌ഹിന്ദ് ചാനലില്‍ ശ്രീ. കെ. പി. മോഹനന്‍, ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനെ ഇന്റര്‍വ്യൂ ചെയ്തിരിക്കുന്നു. ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ട്രാജടി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിയ്ക്കാം. അളിഞ്ഞ സാഹിത്യവും പിന്നെ വായില്‍ തോന്നിയതും ഒക്കെ വെച്ച് മോഹനന്‍ അടിച്ചു വിടുന്നു. സ്വാഭാവികമായി ഏറ്റവും കൂടുതല്‍ സംസാരിച്ചതും അദ്ദേഹം തന്നെ.
അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു ചോദ്യം, അത് ഏകദേശം ഇങ്ങനെ: അങ്ങ് സിനിമയെടുക്കുമ്പോള്‍ ചാഞ്ഞും, ചരിഞ്ഞും, കിടന്നും, ജ്യാമിതീയ രീതികളിലൊക്കെ (എന്തരോ എന്തോ) ഈ ക്യാമറ എടുത്തു വെയ്ക്കാനും ഒക്കെ ഉള്ള ശാരീരിക സ്ഥിതിയൊക്കെ ഇപ്പോള്‍ എങ്ങനെ? ചോദ്യം ചോദിച്ചു വരുമ്പോള്‍ തന്നെ മോഹന്ജിയ്ക്ക് മനസ്സിലാവുന്നുണ്ട് അത് പാളി എന്ന്.അടൂര്‍ ഉള്ളില്‍ ഞെട്ടികാണുമെന്നു ഉറപ്പു.
അടൂര്‍ ചിരിച്ചു കൊണ്ട് പറയുന്നു: "ഇപ്പോഴും വലിയ കുഴപ്പം ഒന്നുമില്ല."
തൊട്ടടുത്ത ചോദ്യം, "പച്ചക്കറി.. വെജ് ആണോ"?
ബന്ധമില്ലാതെ വരുന്ന ചോദ്യങ്ങളില്‍ അടൂര്‍ പതറി. അത് മോഹനനും മനസ്സിലായി.അടുത്ത അഞ്ചു സെക്കണ്ട് പിന്നെ അദ്ദേഹത്തിന് ചോദ്യമൊന്നും വരുന്നില്ല. വീണ്ടും കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്യം എടുത്തു ചാമ്പി അഭിമുഖം അവസാനിപ്പിയ്ക്കുന്നു.
ഇന്റര്‍വ്യൂ കഴിഞ്ഞു അടൂര്‍ എണീച്ചു കവാലം നോക്കി ഒന്ന് പറ്റിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി എന്താണെന്ന് മോഹനന്‍ അറിഞ്ഞേനെ.
സംഭവം മുഴുവനുമിരുന്നു കണ്ടല്ലേ. അതൊരു സംഭവമായിപ്പോയി.പിന്നെ ആ അവസാനത്തെ വാചകം.....
ReplyDeleteഎന്റമ്മേ..എനിക്കു ചിരിയടക്കാന്‍ പറ്റുന്നില്ല. പൊളപ്പനണ്ണാ....പൊളപ്പന്‍
ശ്രീക്കുട്ടാ നന്ദി
ReplyDeleteha ha!!!
ReplyDelete