Tuesday, January 18, 2011
മകര വിളക്കും മകര ജ്യോതിയും
മകര വിളക്കും മകര ജ്യോതിയും രണ്ടാണെന്ന് ഒക്കെ പറഞ്ഞു പഠിപ്പിയ്ക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ള ചില കക്ഷികള്‍ കുറച്ചു കാലം മുമ്പ് മാത്രമാണ് ഇറങ്ങിയത്. ഇപ്പോള്‍ നില്ക്കകള്ളിയില്ലാതെ വന്നപ്പോള്‍ മാത്രമാണ് ഈ വിശദീകരണങ്ങള്‍ വന്നു തുടങ്ങിയത്. പണ്ടൊന്നും ഇതൊന്നും കണ്ടിട്ടില്ല. ഇനി തുറന്നു പറഞ്ഞെ പറ്റൂ. നാഷണല്‍ മീഡിയ വരെ എടുത്തു അലക്കി തുടങ്ങി. കഴിഞ്ഞ ദിവസം ഒരു തെലുഗു ചാനലില്‍ ചര്‍ച്ച.വിഷയം ഇത് തന്നെ. പൊന്നമ്പല മേടിലെ ആ കര്‍പ്പൂരതറയുടെ ചിത്രങ്ങള്‍ ഒക്കെ കാണിച്ചായിരുന്നു പ്രോഗ്രാം. ഭാഷ എനിയ്ക്ക് അറിഞ്ഞു കൂടെങ്കിലും ഒരു കാര്യം മനസ്സിലായി. അവര്‍ക്കും ഇത് തട്ടിപ്പാണെന്ന് പിടികിട്ടിതുടങ്ങിയിട്ടുണ്ട് .
Labels:
പലവക
Subscribe to:
Post Comments (Atom)
ആരുടെയെങ്കിലും പവിത്രമായി അവരവര്‍ കരുതുന്ന വിശ്വാസങ്ങളെ വിമര്‍ശിക്കുക എന്നത് ; അഥവാ സത്യമായാല്‍ പോലും അകല്ച്ചക്ക് കാരണമാകും
ReplyDeleteസമീര്‍ , വിശ്വാസത്തെ അല്ല ചോദ്യം ചെയ്തത് . അത് ചൂഷണം ചെയ്യാന്‍ വേണ്ടി നടത്തുന്ന തട്ടിപ്പിനെയാണ്. അത് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന തട്ടിപ്പ്.
ReplyDeleteമനസ്സിലാവും .. പക്ഷെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഭയം തുറന്നു പറഞ്ഞു എന്ന് മാത്രം ...
ReplyDeleteചൂഷണവും തട്ടിപ്പും ആണെന്ന് നമുക്ക് ബോധ്യം വന്നെങ്കില്‍ അതിനു വഴങ്ങുന്നതിനെ നമുക്ക് ചികിത്സിക്കാം ... അതല്ലേ വേണ്ടത് ?
സത്യം പറയുന്നതിന് ഭയം വേണ്ട സമീര്‍ . അവിടെ ഗൂഗിള്‍ ബസില്‍ ഈ വിഷയത്തില്‍ പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്
ReplyDeleteമറ്റൊന്ന് നൂറ്റി രണ്ടു ജീവന്റെ വില . അതാര് കൊടുക്കും . പണ്ടൊരു അന്‍പത്തി മൂന്നും
ReplyDelete