ഏഴാം മുദ്ര

ജാലകം

Wednesday, January 19, 2011

മകരവിളക്ക് കൊളുത്താന്‍ വൈകിയോ?



മകരവിളക്കിന്റെ പിറ്റേ ദിവസം പീപ്പിള്‍ ചാനലിലെ വാര്‍ത്തയില്‍ എ. ഡി. ജി. പി. ശ്രീ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു ഇത്തവണ വിളക്ക് കണ്ടത് (കൊളുത്തിയത് ) കുറെ താമസിചാണെന്നും അതും ഈ ദുരന്തത്തിന് കാരണമായെന്നും. കൊളുത്താന്‍ വൈകിയെങ്കില്‍ അത് ഗുരുതരമായ വീഴ്ച തന്നെ. കാരണം വഞ്ചനയില്‍ ചതി പാടില്ല. കൊളുത്താന്‍ പോയ അണ്ണന്മാര്‍ അടിച്ചു എവിടെയെങ്കിലും കിടന്നു കാണും. ആളുകള് ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന വിഷമത്തില്‍ ഭ്രാന്തായി പോയി കാണും. എന്തായിരിക്കാം യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്? മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മൂടി വെയ്ക്കുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണം.

6 comments:

  1. ശ്ശേ, സുഹൃത്തേ, സർക്കാരുദ്യോഗസ്ഥരെ അങ്ങനെ അവമതിക്കരുതേ. കൃത്യവിലോപം നടത്തിയതാവില്ല അവർ. ലക്ഷക്കണക്കിനു ജനം കാത്തിരിക്കുന്നതിനിടയിലൂടെ ഒളിച്ചുപാത്തും ഒക്കെ വേണ്ടേ ചാക്കുകണക്കിനു കർപ്പൂരമൊക്കെ പൊന്നമ്പലമേട്ടിലെത്തിക്കാൻ?! ജനത്തിരക്കു കാരണം പാവങ്ങൾ അല്പം വൈകിയതാവും! അതിനു സർക്കാരുദ്യോഗസ്ഥർ കൃത്യസമയത്ത് ജോലി ചെയ്യില്ല എന്നു പറയാതെ!

    ReplyDelete
  2. കാരണം വഞ്ചനയില്‍ ചതി പാടില്ല.!!!!

    ReplyDelete
  3. വിളക്ക് കണ്ടത് (കൊളുത്തിയത് )

    ഒരു ഫോട്ടോ കൂടി ഇടാമായിരുന്നു.
    റ്റോംസ് അണ്ണന്റെ കയ്യിൽ കാണുമായിരിക്കും.

    ReplyDelete
  4. കമന്റുകള്‍ക്ക് നന്ദി, സുഹൃത്തുക്കളെ

    ReplyDelete
  5. ഇന്ന് ടീവിയില്‍ ഈ പറഞ്ഞ വിളക്കിനെ പ്പറ്റി കൊണ്ട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു,
    യുക്തി വാദിയും ,തന്ത്രി കുടുമ്പത്തിലെ ഒരാളും പിന്നെ ചോദ്യക്കാരനും...
    മകരവിളക്ക്‌ വേറെ..മകര ജ്യോതി വേറെ,ഒന്ന് കൊളുത്തുന്നത്,മറ്റേത് ഉദിക്കുന്നത് എന്നൊക്കെ കേട്ടു,,
    ഉറക്കം വന്നപ്പോള്‍ ഞാനെണീറ്റു പോന്നു.
    ശെരിക്കും എന്താ ശെരി????

    ReplyDelete
  6. ~ex-pravasini*
    വര്‍ഷങ്ങളായി ആളുകളെ പറ്റിയ്ക്കുന്ന, നൂറ്റി അന്‍പതോളം പേരെ കുരുതി കൊടുത്തു കഴിഞ്ഞ, ഈ മകരവിളക്ക്‌ തട്ടിപ്പ് നിര്‍ത്തേണ്ട സമയം കഴിഞ്ഞു എന്ന് ചുരുക്കം. ഇത്രയും കാലം ഈ തന്ത്രിയും കൊച്ചു മോനും ദേവസ്വം ബോര്‍ഡും ഒന്നും പറഞ്ഞിട്ടില്ല ഇത് കൊളുതുന്നതാനെന്നു. ഇപ്പൊ കള്ളി വെളിച്ചതാവും എന്ന് മനസ്സിലായി തുടങ്ങിയപ്പോള്‍ പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നു.

    ReplyDelete