2011 ജനുവരി 23 ഞായറാഴ്ച 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍
പലപ്പോഴായി നമ്മെ വിട്ടു പിരിഞ്ഞ സുമനസ്സുകളായ പ്രതിഭാ സാന്നിധ്യങ്ങളുടെ സ്മരണയ്ക്ക് അഞ്ജലികള്‍ അര്‍പ്പിയ്ക്കുവാനും അവരുടെ ചൈതന്യ ദീപ്തമായ സംഭാവനകളെ അടയാളപ്പെടുത്തുവാനുമായ് 'സ്മൃതിധാരയുടെ'(ശ്രീ.ജോണ്‍ പോള്‍ ) സഹായത്തോടെ തൃപ്പൂണിതുറ മഹാത്മാ ലൈബ്രറി വേദിയൊരുക്കുന്നു.
പ്രേംനസീറിന്റെ ഓര്‍മ്മയ്ക്ക് സംവിധായകന്‍ മോഹനും
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഓര്‍മ്മയ്ക്ക് ഡോ. കെ. ജി. പൌലോസും
എം. ഗോവിന്ദന്റെ ഓര്‍മ്മയ്ക്ക് പ്രൊഫ. തോമസ് മാത്യുവും
ജി. ശങ്കരപ്പിള്ളയുടെ ഓര്‍മ്മയ്ക്ക് ടി.എം അബ്രഹാമും
ഭരത് ഗോപിയുടെ ഓര്‍മ്മയ്ക്ക് പ്രൊഫ. എ ചന്ദ്രദാസനും
കലാമണ്ഡലം ഹൈദരാലിയുടെ ഓര്‍മ്മയ്ക്ക് ഫാക്റ്റ് പദ്മനാഭനും
വി. കെ. എന്റെ. ഓര്‍മ്മയ്ക്ക് പ്രൊഫ. സി. ആര്‍ . ഓമനക്കുട്ടനും
പി. പദ്മരാജന്റെ ഓര്‍മ്മയ്ക്ക് ജോണ്‍ പോളും
വാക്കുകള്‍ കൊണ്ട് പ്രണാമം അര്‍പ്പിയ്ക്കുന്നു
അധ്യക്ഷന്‍ :ശ്രീ. എഴാച്ചേരി രാമചന്ദ്രന്‍
ഏകോപനം: ശ്രീ. ജോണ്‍ പോള്‍
aashamsakal.......
ReplyDelete