ഏഴാം മുദ്ര

ജാലകം

Friday, January 21, 2011

ജനുവരിയുടെ ഓര്‍മ്മ -- സ്മൃതിവന്ദന സായാഹ്നം




2011 ജനുവരി 23 ഞായറാഴ്ച 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍


പലപ്പോഴായി നമ്മെ വിട്ടു പിരിഞ്ഞ സുമനസ്സുകളായ പ്രതിഭാ സാന്നിധ്യങ്ങളുടെ സ്മരണയ്ക്ക് അഞ്ജലികള്‍ അര്‍പ്പിയ്ക്കുവാനും അവരുടെ ചൈതന്യ ദീപ്തമായ സംഭാവനകളെ അടയാളപ്പെടുത്തുവാനുമായ് 'സ്മൃതിധാരയുടെ'(ശ്രീ.ജോണ്‍ പോള്‍ ) സഹായത്തോടെ തൃപ്പൂണിതുറ മഹാത്മാ ലൈബ്രറി വേദിയൊരുക്കുന്നു.


പ്രേംനസീറിന്റെ ഓര്‍മ്മയ്ക്ക്‌ സംവിധായകന്‍ മോഹനും

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഓര്‍മ്മയ്ക്ക്‌ ഡോ. കെ. ജി. പൌലോസും

എം. ഗോവിന്ദന്റെ ഓര്‍മ്മയ്ക്ക്‌ പ്രൊഫ. തോമസ്‌ മാത്യുവും

ജി. ശങ്കരപ്പിള്ളയുടെ ഓര്‍മ്മയ്ക്ക്‌ ടി.എം അബ്രഹാമും

ഭരത് ഗോപിയുടെ ഓര്‍മ്മയ്ക്ക്‌ പ്രൊഫ. എ ചന്ദ്രദാസനും

കലാമണ്ഡലം ഹൈദരാലിയുടെ ഓര്‍മ്മയ്ക്ക്‌ ഫാക്റ്റ് പദ്മനാഭനും

വി. കെ. എന്റെ. ഓര്‍മ്മയ്ക്ക്‌ പ്രൊഫ. സി. ആര്‍ . ഓമനക്കുട്ടനും

പി. പദ്മരാജന്റെ ഓര്‍മ്മയ്ക്ക്‌ ജോണ്‍ പോളും

വാക്കുകള്‍ കൊണ്ട് പ്രണാമം അര്‍പ്പിയ്ക്കുന്നു

അധ്യക്ഷന്‍ :ശ്രീ. എഴാച്ചേരി രാമചന്ദ്രന്‍

ഏകോപനം: ശ്രീ. ജോണ്‍ പോള്‍


തുടര്‍ന്ന് കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിയ്ക്കുന്നു

Wednesday, January 19, 2011

മകരവിളക്ക് കൊളുത്താന്‍ വൈകിയോ?



മകരവിളക്കിന്റെ പിറ്റേ ദിവസം പീപ്പിള്‍ ചാനലിലെ വാര്‍ത്തയില്‍ എ. ഡി. ജി. പി. ശ്രീ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു ഇത്തവണ വിളക്ക് കണ്ടത് (കൊളുത്തിയത് ) കുറെ താമസിചാണെന്നും അതും ഈ ദുരന്തത്തിന് കാരണമായെന്നും. കൊളുത്താന്‍ വൈകിയെങ്കില്‍ അത് ഗുരുതരമായ വീഴ്ച തന്നെ. കാരണം വഞ്ചനയില്‍ ചതി പാടില്ല. കൊളുത്താന്‍ പോയ അണ്ണന്മാര്‍ അടിച്ചു എവിടെയെങ്കിലും കിടന്നു കാണും. ആളുകള് ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന വിഷമത്തില്‍ ഭ്രാന്തായി പോയി കാണും. എന്തായിരിക്കാം യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്? മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മൂടി വെയ്ക്കുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണം.

Tuesday, January 18, 2011

ഇന്റര്‍വ്യൂ ദുരന്തം





ജയ്‌ഹിന്ദ്‌ ചാനലില്‍ ശ്രീ. കെ. പി. മോഹനന്‍, ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനെ ഇന്റര്‍വ്യൂ ചെയ്തിരിക്കുന്നു. ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ട്രാജടി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിയ്ക്കാം. അളിഞ്ഞ സാഹിത്യവും പിന്നെ വായില്‍ തോന്നിയതും ഒക്കെ വെച്ച് മോഹനന്‍ അടിച്ചു വിടുന്നു. സ്വാഭാവികമായി ഏറ്റവും കൂടുതല്‍ സംസാരിച്ചതും അദ്ദേഹം തന്നെ.

അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു ചോദ്യം, അത് ഏകദേശം ഇങ്ങനെ: അങ്ങ് സിനിമയെടുക്കുമ്പോള്‍ ചാഞ്ഞും, ചരിഞ്ഞും, കിടന്നും, ജ്യാമിതീയ രീതികളിലൊക്കെ (എന്തരോ എന്തോ) ഈ ക്യാമറ എടുത്തു വെയ്ക്കാനും ഒക്കെ ഉള്ള ശാരീരിക സ്ഥിതിയൊക്കെ ഇപ്പോള്‍ എങ്ങനെ? ചോദ്യം ചോദിച്ചു വരുമ്പോള്‍ തന്നെ മോഹന്ജിയ്ക്ക് മനസ്സിലാവുന്നുണ്ട് അത് പാളി എന്ന്.അടൂര്‍ ഉള്ളില്‍ ഞെട്ടികാണുമെന്നു ഉറപ്പു.

അടൂര്‍ ചിരിച്ചു കൊണ്ട് പറയുന്നു: "ഇപ്പോഴും വലിയ കുഴപ്പം ഒന്നുമില്ല."

തൊട്ടടുത്ത ചോദ്യം, "പച്ചക്കറി.. വെജ് ആണോ"?

ബന്ധമില്ലാതെ വരുന്ന ചോദ്യങ്ങളില്‍ അടൂര്‍ പതറി. അത് മോഹനനും മനസ്സിലായി.അടുത്ത അഞ്ചു സെക്കണ്ട് പിന്നെ അദ്ദേഹത്തിന് ചോദ്യമൊന്നും വരുന്നില്ല. വീണ്ടും കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്യം എടുത്തു ചാമ്പി അഭിമുഖം അവസാനിപ്പിയ്ക്കുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞു അടൂര്‍ എണീച്ചു കവാലം നോക്കി ഒന്ന് പറ്റിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി എന്താണെന്ന് മോഹനന്‍ അറിഞ്ഞേനെ.

മകര വിളക്കും മകര ജ്യോതിയും

മകര വിളക്കും മകര ജ്യോതിയും രണ്ടാണെന്ന് ഒക്കെ പറഞ്ഞു പഠിപ്പിയ്ക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ള ചില കക്ഷികള്‍ കുറച്ചു കാലം മുമ്പ് മാത്രമാണ് ഇറങ്ങിയത്. ഇപ്പോള്‍ നില്ക്കകള്ളിയില്ലാതെ വന്നപ്പോള്‍ മാത്രമാണ് ഈ വിശദീകരണങ്ങള്‍ വന്നു തുടങ്ങിയത്. പണ്ടൊന്നും ഇതൊന്നും കണ്ടിട്ടില്ല. ഇനി തുറന്നു പറഞ്ഞെ പറ്റൂ. നാഷണല്‍ മീഡിയ വരെ എടുത്തു അലക്കി തുടങ്ങി. കഴിഞ്ഞ ദിവസം ഒരു തെലുഗു ചാനലില്‍ ചര്‍ച്ച.വിഷയം ഇത് തന്നെ. പൊന്നമ്പല മേടിലെ ആ കര്‍പ്പൂരതറയുടെ ചിത്രങ്ങള്‍ ഒക്കെ കാണിച്ചായിരുന്നു പ്രോഗ്രാം. ഭാഷ എനിയ്ക്ക് അറിഞ്ഞു കൂടെങ്കിലും ഒരു കാര്യം മനസ്സിലായി. അവര്‍ക്കും ഇത് തട്ടിപ്പാണെന്ന് പിടികിട്ടിതുടങ്ങിയിട്ടുണ്ട്.




Monday, January 17, 2011

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്




ചെറുകഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശ്രീ. ഇ. പി. ശ്രീകുമാറിന് ( മുന്‍ പ്രസിഡന്റ്, മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ) അഭിനന്ദനങ്ങള്‍